തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് മാസം കൂടി ഹീറ്റ് സ്ട്രസ്സ് ഉണ്ടാകുമെന്ന് നാഷണല്‍ സയൻസ് ഫോർ എർത്ത് സയൻസ് സ്റ്റേഡീസ്. സംസ്ഥാനത്ത് നിലവിൽ പകൽ സമയത്ത് ഉയർന്ന താപനില അനുഭവപ്പെടുകയും രാത്രിയിലും ചൂട് തുടരുകയും ചെയ്യുന്ന സാഹചര്യമാണ്. ഒരേ താപനിലയാണെങ്കിലും പ്രദേശിക സാഹചര്യം അനുസരിച്ച് ഹീറ്റ് സ്ട്രസ്സിൽ മാറ്റമുണ്ടാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ മാർച്ചിൽ സംസ്ഥാനത്ത്  27 ഡിഗ്രി സെൽഷ്യസായിരുന്നു ചൂട്. എന്നാൽ ഇപ്പോൾ 32 ഡിഗ്രി ആയാണ് ഉയര്‍ന്നിരിക്കുന്നത്. അതാത് ഒരുവർഷത്തിനുള്ളിൽ അ‍ഞ്ച് ഡിഗ്രിയുടെ മാറ്റമാണ് ഉണ്ടായിരിക്കുന്നത്.  താപനില 32 ഡിഗ്രി ആണെങ്കിലും ഹീറ്റ് സ്ട്രസ്സ് കാരണം അതിരൂക്ഷമായ ഉഷ്ണമാണ് അനുഭവപ്പെടുന്നത്. പകൽ സമയത്ത് ഉയർന്ന താപനില അനുഭവപ്പെടുകയും രാത്രി തണുപ്പ് ലഭിക്കാതിരിക്കുകയും ചെയ്യുന്നതാണ് ഇതിന് കാരണമെന്ന് നാഷണല്‍ സയൻസ് ഫോർ എർത്ത് സയൻസ് സ്റ്റേഡീസിലെ ​ഗവേഷക രഷ്മി പറയുന്നു.


ഇപ്പോള്‍ അനുഭപ്പെടുന്ന ഹീറ്റ് സ്ട്രസ്സ് രണ്ട് മാസം കൂടി തുടരും. താപനില 35 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെ ആണെങ്കിലും പ്രാദേശിക സാഹചര്യം അനുസരിച്ച്  ഹീറ്റ് സ്ട്രസ്സ് അനുഭവപ്പെടുന്നതിൽ വ്യത്യാസമുണ്ടാകും. ഈ മാസങ്ങളിൽ ലഭിക്കേണ്ട മഴ കൃത്യമായി ലഭിക്കാത്തതും ഇതിന് കാരണമാണെന്ന് രഷ്മി പറയുന്നു. ചൂട് കൂടുതലാണെങ്കിലും നിലവിൽ സംസ്ഥാനത്ത് ഹീറ്റ് വേവിനുള്ള സാധ്യത കുറവാണ്. 40 ഡിഗ്രി സെൽഷ്യസിന് മുകളില്‍ താപനില എത്തിയാൽ മാത്രമേ ഹീറ്റ് വേവിനുള്ള സാധ്യതയുള്ളൂ.


ഏപ്രിൽ ആദ്യവാരം ലഭിക്കാൻ സാധ്യതയുള്ള മഴയും, ന്യൂന മാർദ്ദത്തെ തുടർന്ന് ലഭിക്കാൻ സാധ്യതയുള്ള മഴയും ചൂട് ശമിപ്പിക്കുമെന്നാണ് കരുതുന്നത്. ഭൂഗർഭ ജലത്തിന്റെ അളവ് കുറയുന്നതും ചൂട് വർധിക്കാൻ കാരണമാകുന്നുണ്ട്. കഴിഞ്ഞ വർഷം ഇടക്കിടെ മഴ ലഭിച്ചത് ഭൂ​ഗർഭ ജലം താഴുന്നത് ഒരു പരിധിവരെ കുറച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.