തിരുവനന്തപുരം: തിരുവനന്തപുരം മഞ്ഞക്കോട്ടുമൂലയിലെ പഞ്ചായത്ത് തോട് മണ്ണിട്ട് നികത്തിയതിൽ പ്രതിക്ഷേധിച്ച് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. നെടുമങ്ങാട് തെങ്കാശി പാതയിൽ ആനാട് ഗ്രാമപഞ്ചായത്ത് പരിധിയിലെ ചുള്ളിമാനൂർ  മഞ്ഞകോട്ടുമൂലയിൽ ആണ്  നിയമങ്ങളെ നോക്കുകുത്തിയാക്കിയുള്ള സ്വകാര്യ വെക്തിയുടെ അനധികൃത കുന്നിടിച്ചിലും തോട് നികത്തലും. നൂറോളം വർഷം പഴക്കമുള്ള പഞ്ചായത്ത് തോട് കൈയേറി മണ്ണ് ഇട്ട് നികത്തിയതിനെ തുടർന്ന് ആണ് പ്രതിക്ഷേധ സമരവുമായി  നാട്ടുകാർ രംഗത്തെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുന്നിടിക്കാൻ പാടില്ലെന്ന  നിയമം നില നിൽക്കെയാണ് അതെല്ലാം അവഗണിച്ച് കൊണ്ട് ഇത്തരത്തിൽ കുന്നുകൾ ഇടിച്ച് നിരത്തുന്നത്. റോഡിന് സമീപത്ത് കുടി കടന്ന് പോകുന്ന പഞ്ചായത്ത് തോട്  പൂർണ്ണമായും മണ്ണിട്ട് നികത്തിയ നിലയിലാണ്. 36 സെൻറ് വരുന്ന സർക്കാർ ഭൂമിയും  സ്വകാര്യവെക്തി കൈയേറി  മണ്ണിട്ട് നികത്തിയതായും ആരോപണമുണ്ട്. മുൻപ് ഇയാൾ പതിപ്പിച്ചെടുത്ത 8 സെൻറ് പുരയിടം ജില്ലാകളക്ടർ ഇടപെട്ട് റദ്ദ് ചെയ്തിരുന്നു. 
 


Read Also: 'കൈവിടാനാകില്ലല്ലോ'; ഒഴുക്കിൽപ്പെട്ട ആനക്കുട്ടിയെ രക്ഷിക്കുന്ന കാട്ടാനക്കൂട്ടം- വീഡിയോ വൈറൽ


തോട് നികത്തിയ കാരണം കഴിഞ്ഞ മഴയിൽ താഴ്ന്ന പ്രദേശത്തെ വീടുകളിലും കോഴിഫാമിലും വെള്ളം കയറിയതായും നാട്ടുകാർ പറയുന്നു. ചില ഉദ്യോഗസ്ഥ പ്രമാണിമാരുടെ ഒത്താശയോടെയാണ്  ഇതെല്ലാം നടക്കുന്നതെന്നും ആരോപണമുണ്ട്. കുന്നിടിച്ച് തോട് നികത്തുന്നതോടെ രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങൾക്കും കുടിവെള്ള ക്ഷാമത്തിനും കാരണമാകുമെന്ന് നാട്ടുകാർ ആരോപിക്കുന്നു. 


സ്വകാര്യവെക്തിയുടെ കുന്നിടിക്കലും തോട് നികത്തലും കാണിച്ച്  കളക്ടർ അടക്കമുള്ള ബന്ധപ്പെട്ട അധികാരികൾക്ക് പരാധി നൽകിയിട്ടും പ്രയോജനമില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. സ്വകാര്യ വെക്തി കൈയേറിയ തോട് ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് പുനസ്ഥാപിക്കണ മെന്നാണ് നാട്ടുകാരുടെ ആവശ്യം. ചുള്ളിമാനൂർ മഞ്ഞക്കോട്ടുമൂലയിൽ സംഘടിപ്പിച്ച  ജനകീയ കൂട്ടായ്മ അനിൽ കരിപ്പൂരാൻ ഉത്ഘാടനം ചെയ്തു.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.