കൊല്ലം: ചിതറ ഗ്രാമപഞ്ചായത്തിൽ വാട്ടർ അതോറിറ്റിയുടെ ക്രൂരത. വാട്ടർ ബില്ല് അടച്ചില്ല എന്ന കാരണത്താൽ പഞ്ചായത്തിലെ അംഗനവാടികളിലെ കുടിവെള്ള കണക്ഷനുകൾ വിച്ഛേദിച്ചു. 46 അംഗനവാടികളിലാണ് കുടിവെള്ളം മുടങ്ങിയത്.പഞ്ചായത്തിനാണ് കുടിവെള്ളത്തിന്‍റെ ബില്ല് അടയ്ക്കാനുള്ള ചുമതല. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ഇതിൽ വീഴ്ച വരുത്തിയതാണ് കണക്ഷൻ വിച്ഛേദിക്കാനുള്ള കാരണം. ദൈനംദിന ആവശ്യങ്ങൾക്കുള്ള ശുദ്ധജലം ലഭ്യമല്ലാത്തതിനാൽ അംഗൻവാടികളുടെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. സമീപത്തെ വീടുകളിൽ നിന്നുമാണ് ഇപ്പോൾ കുടിവെള്ളം എടുക്കുന്നത്. കുടിവെള്ള പ്രശ്നത്തിന് എത്രയും വേഗം അധികൃതർ പരിഹാരം കാണണമെന്നാണ് അംഗനവാടി ജീവനക്കാരുടെയും രക്ഷകർത്താക്കളുടെയും ആവശ്യം.


അതേസമയം വിഷയത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഇപടപെടണം എന്ന ആവശ്യവും ഉയരുന്നുണ്ട്.  പല ജില്ലകളിലും കെട്ടിട വാടക, വൈദ്യുതി ബില്ല്, വാട്ടർ ബില്ല് എന്നിവ അടക്കുന്നതിലും ഇത്തരത്തിൽ പ്രശ്നമുണ്ട്.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.