ഇടുക്കി: തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിലെ (Mullaperiyar dam) ജലനിരപ്പ് വീണ്ടും ഉയർന്നു. 141.65 അടിയാണ് നിലവിലെ ജലനിരപ്പ് (Water level). 900 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ വൈകിട്ട് ഡാമിന്റെ വൃഷ്ടിപ്രദേശത്ത് പെയ്ത മഴയിൽ നീരൊഴുക്ക് ശക്തമാണ്. ഇതേ തുടർന്നാണ് ഡാമിൽ ജലനിരപ്പ് ഉയർന്നത്. ഡാമിന്റെ ഒരു ഷട്ടർ 10 സെൻറീമീറ്റർ ഉയർത്തിയിട്ടുണ്ട്. സെക്കൻഡിൽ 140 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.


ALSO READ: Kerala Rain Alert| ചക്രവാത ചുഴി ; സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ തുടരാൻ സാധ്യത


അതേസമയം, ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വീണ്ടും മഴ ശക്തമായാൽ അണക്കെട്ടിലെ ജലനിരപ്പ് ഇനിയും ഉയരുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.  ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. 2400.80 അടിക്ക് താഴെയാണ് ജലനിരപ്പ്.


ഇടുക്കിയിൽ നിന്ന് പരമാവധി ജലം മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉത്പാദനത്തിനായി കൊണ്ടു പോകുന്നുണ്ട്. അതേസമയം, സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക്  മഴ തുടരാൻ സാധ്യതയുണ്ടെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂരും കാസർകോടും ഒഴികെ 12 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.