ഇടുക്കി: Mullaperiyar Dam Opened: ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ വീണ്ടും തുറന്നു. 9 ഷട്ടറുകളാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടിയോടടുത്തിട്ടുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

30 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. 5668ഘനയടി വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുക്കുന്നത്. തുറന്നു വിടുന്ന (Mullaperiyar Dam) വെള്ളത്തിന്റെ അളവ് കൂട്ടിയതിനാൽ പെരിയാർ തീരത്ത് ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.  


Also Read: Weather Alert Kerala| ശക്തമയ കാറ്റിന് സാധ്യത, തിങ്കളാഴ്ച വരെയും ജാഗ്രത നിർദ്ദേശം


കഴിഞ്ഞ രണ്ട് തവണ കേരളത്തിന്റെ ആവശ്യം കാറ്റിൽപറത്തിക്കൊണ്ട് തമിഴ്നാട് രാത്രിയിൽ ഡാമിന്റെ (Mullaperiyar Dam) ഷട്ടറുകൾ തുറന്നിരുന്നു. ഇന്ന് പുലർച്ചെയോടെ അണക്കെട്ടിന്റെ ജലനിരപ്പിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.  ഇപ്പോൾ 141.95 അടിയാണ് ജലനിരപ്പ്.


141.90 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്.  ഇന്നലെ ജലനിരപ്പ് 141.85 അടിയായി കുറഞ്ഞതോടെ എട്ട് ഷട്ടറുകള്‍ അടച്ചിരുന്നു. 


Also Read: അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ


രാത്രിയിൽ അണക്കെട്ടിന്റെ സ്പിൽവെ  ഷട്ടറുകൾ തുറക്കുന്നത് പെരിയാർ തീരത്തെ ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.