ആലപ്പുഴ: അപ്പർ കുട്ടനാട്ടിൽ (Upper Kuttanad) വെള്ളപ്പൊക്കം തുടരുന്ന സാഹചര്യത്തിൽ  കെഎസ്ആർടിസി ബസ് സർവീസുകൾ നിർത്തിവച്ചു. പുളിങ്കുന്ന്, നെടുമുടി, പൂപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് KSRTC താൽക്കാലികമായി നിർത്തിവച്ചത്. താഴ്ന്ന പ്രദേശങ്ങൾ ഭൂരിഭാ​ഗവും വെള്ളത്തിനടിയിലായി.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രദേശത്തെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകൾ ക്യാമ്പുകളിലേക്കോ മറ്റ് സുരക്ഷിത സ്ഥലങ്ങളിലേക്കോ മാറിത്താമസിക്കണമെന്ന് നിർദേശമുണ്ട്. കക്കി ഡാം തുറന്ന സാഹചര്യത്തിൽ നാളെ രാവിലെയോടെ കുട്ടനാട്ടിലേക്ക് വീണ്ടും വെള്ളമെത്തും. വൃഷ്ടി പ്രദേശത്ത് ശക്തമായി മഴ പെയ്യുന്ന സാഹചര്യത്തിൽ രാവിലെ 11 മണിയോടെയാണ് ഡാം തുറന്നത്.


ALSO READ: Kakki Dam Opened; കക്കി ഡാം തുറന്നു, അച്ചൻകോവിലാറിലും, പമ്പയിലും ജലനിരപ്പ് അപകട നിലക്കും മുകളിൽ


ഡാമില്‍ നിലവിലെ ജലനിരപ്പ് 983.5 അടിയാണ്. പരമാവധി 986.33 അടിയാണ് ഇവിടുത്തെ സംഭരണശേഷി. രണ്ടു ഷട്ടറുകൾ 10 മുതൽ 15 സെന്റിമീറ്റർ വരെയാണ് ഉയർത്തിയിട്ടുള്ളത്. ഇതു മൂലം പമ്പയിൽ 15 സെ.മീ. ജലനിരപ്പ് ഉയരും. അച്ചൻകോവിലാറിലും മണിമലയാറിലും പമ്പയിലും അപകട നിലയ്ക്ക് മുകളിലാണ് ജലനിരപ്പ്.


പമ്പയാറിലും കക്കാട്ടാറിലും ജലനിരപ്പ്  ഒന്നരയടി വരെ ഉയരും. റാന്നിയിൽ അഞ്ചുമണിക്കൂറിനകവും കോഴഞ്ചേരിയിൽ 11 മണിക്കൂറിനകവും ചെങ്ങന്നൂരിൽ 15 മണിക്കൂറിനകവും വെള്ളമെത്തും. ജലനിരപ്പ് ഉയർന്നതോടെ തൃശൂർ ഷോളയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.


ALSO READ: Sholayar dam open: ഷോളയാര്‍ ഡാം തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം


സെക്കൻഡിൽ 24.47 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. നിലവിൽ 2662.8 അടിയാണ് ഷോളയാർ ഡാമിന്റെ ജലനിരപ്പ്. 2663 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. ഇടുക്കി അണക്കെട്ടിൽ നിലവിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയിൽ നിലവിലെ ജലനിരപ്പ് 2396.86 അടിയാണ്. അണക്കെട്ടിന്റെ സംഭരണശേഷിയുടെ 92.8 ശതമാനം വെള്ളമാണുള്ളത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 133 അടിയിലെത്തി 142 അടിയാണ് അണക്കെട്ടിന്റെ സംഭരണ ശേഷി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.