ചൂരൽമല- മുണ്ടക്കൈ ദുരിത ബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റിൽ പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്ന് പരാതി. മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത ഭക്ഷ്യകിറ്റിലാണ് പുഴുവരിച്ച ഭക്ഷ്യ വസ്തുക്കൾ കണ്ടെത്തിയത്. സംഭവത്തിൽ ഭക്ഷ്യസാധനങ്ങളുമായി ദുരിത ബാധിതരും ഡിവൈഎഫ്ഐ പ്രവർത്തകരും പഞ്ചായത്ത് ഓഫീസിൽ പ്രതിഷേധം നടത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്ന് ദുരിത ബാധിതർ ആരോപിച്ചു.  മൈദപൊടി, റവ ഉൾപ്പെടെയുള്ളവ ഭക്ഷ്യയോ​ഗ്യമല്ല. നൽകുന്ന വസ്ത്രങ്ങൾ ഉപയോഗശൂന്യമല്ലെന്നും പരാതി.


Read Also: പാലക്കാട്ടെ കള്ളപ്പണ ആരോപണം; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ, പരാതി നൽകി പ്രതിപക്ഷ നേതാവ്


സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതർക്ക്‌ നൽകിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. 5 കിറ്റുകളിലാണ് പഴക്കം ചെന്ന സാധനങ്ങൾ ഉൾപ്പെട്ടെതെന്നും കിറ്റുകൾ നിറച്ചത് പഞ്ചായത്ത് അല്ല, കിറ്റെത്തിച്ചത് സ്പോൺസർമാരാണെന്നും അധികൃതർ പറഞ്ഞു. പഴകിയ സാധനങ്ങൾ ലഭിച്ച കുടുംബങ്ങൾക്ക് പുതിയ കിറ്റ് ഇന്ന് തന്നെ എത്തിക്കുമെന്നും പഞ്ചായത്ത് അറിയിച്ചു. 


അതേസമയം കിറ്റ് വിതരണം ചെയ്തതിൽ പഞ്ചായത്തിന് ഗുരുതര പിഴവുണ്ടായെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഉത്തരവാദിത്തം പഞ്ചായത്തിനാണെന്നും ഗൗരവതരമായ അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.