കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ മരിച്ചത് 291 പേർ. 206 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ട്. 9 ക്യാമ്പുകളിലായി 2328 പേർ കഴിയുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 7 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!


ഇന്നലെ നടത്തിയ തിരച്ചിലിൽ 40 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇന്നും ദുരന്ത മേഖലയിൽ തിരച്ചിൽ നടത്തുകയാണ്. 40 ടീമുകളായി ആറ് സോണുകളായി തിരിച്ചാണ് ഇന്ന് പരിശോധന നടക്കുന്നത്. ഇതിനായി ബെയ്‍ലി പാലത്തിലൂടെ യന്ത്രങ്ങളും ആംബുലൻസുകളും എത്തിക്കും. ചാലിയാർ പുഴയുടെ 40 കിലോമീറ്റർ പരിധിയിലും തിരച്ചിൽ നടക്കുമെന്നാണ് റിപ്പോർട്ട്. ഓരോ സോണിലും നടക്കുന്ന തിരച്ചിൽ സംഘത്തിൽ വനജീവനക്കാരും നാട്ടുകാരും ഉണ്ടാകും.


Also Read: ഇന്ന് ധനു രാശിക്കാർക്ക് മികച്ചദിനം, മിഥുന രാശിക്കാർ പെരുമാറ്റം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!


ഇന്നത്തെ തിരച്ചിൽ കൂടുതൽ ആസൂത്രിതമായാണ് നടക്കുന്നത്. ആദ്യത്തെ സോൺ അട്ടമലയും ആറൻമലയും ചേർന്നതാണ്. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തെ സോണും ആണ്. വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണുമാണ്.  അതുപോലെ പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. സൈന്യം, എൻഡിആർഎഫ്, ഡിഎസ്‌ജി, കോസ്റ്റ് ഗാർഡ്, നേവി, തുടങ്ങിയ വിഭാഗങ്ങള്‍ സംയുക്തമായാണ് തെരച്ചിൽ നടത്തുക. 


ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനം വകുപ്പ് ജീവനക്കാരനും ഉണ്ടാവും. ഇതുകൂടാതെ, ചാലിയാർ പുഴയുടെ നാല്പത് കിലോമീറ്ററിൽ പരിധിയിലെ പോലീസ് സ്റ്റേഷൻ അതിർത്തികളിലും തിരച്ചിൽ തുടരും. ചാലിയാർ പുഴയിൽ പോലീസ് ഹെലികോപ്ടർ ഉപയോഗിച്ച് ചാലിയറിൽ തിരച്ചിൽ നടത്തും ഒപ്പം പോലീസിൻ്റെ ഡ്രോൺ സംവിധാനം ഉപയോഗിച്ചും തിരച്ചിൽ നടത്തും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും