വയനാട്: കേരളത്തെ ഞെട്ടിച്ച വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണം 119 ആയി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. ആകെ 250 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സര്‍ക്കാര്‍ അറിയിക്കുന്നതെന്ന് സൈന്യം വ്യക്തമാക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉരുൾപൊട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇതുവരെ 47 പേരെ മാത്രമാണ് തിരിച്ചറിയാൻ സാധിച്ചത്. 18 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. നിലവിൽ മുണ്ടക്കൈയും ചൂരൽമലയും കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്.


ALSO READ: രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ നിയോ​ഗിച്ചതായി കേന്ദ്രം; ദുരന്ത മേഖലയിലേക്ക് വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ


മുണ്ടക്കൈ മേഖലയിൽ നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഇവരെ സുരക്ഷിതരായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്. മുണ്ടക്കൈയിൽ കുടുങ്ങിയ നൂറോളം പേരെ സൈന്യം രക്ഷിച്ചിരുന്നു. രക്ഷാപ്രവർത്തനം സു​ഗമമാക്കാൻ സൈന്യത്തിന്റെ നേതൃത്വത്തിൽ താത്കാലിക പാലം തയ്യാറാക്കി. മുണ്ടക്കൈയിൽ ഉൾപ്പെടെ കുടുങ്ങിക്കിടന്ന ആളുകളെ റോപ്പ് വഴിയാണ് പുറത്തെത്തിച്ചത്.


രാത്രിയിലെ രക്ഷാപ്രവർത്തനത്തിന് വെളിച്ചക്കുറവും മൂടൽമഞ്ഞും വെല്ലുവിളിയാകുമെന്നാണ് ആശങ്ക. വൈകിട്ട് നാലരയോടെ തന്നെ ദുരന്തബാധിത മേഖലയിൽ മൂടൽ മഞ്ഞ് നിറഞ്ഞിരുന്നു. സമയം വൈകുന്തോറും വെളിച്ചം കുറയുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകും. ഇതിനുള്ള പരിഹാരമാർ​ഗത്തിനായുള്ള ശ്രമങ്ങൾ തുടരുകയാണ്.



മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.