വയനാട്: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. മരണം 288 ആയി. മരിച്ചവരിൽ 23 പേർ കുട്ടികളാണ്. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. വയനാട്ടിലെ വിവിധ ആശുപത്രികളിലായി 143 മൃതദേഹങ്ങളാണ് എത്തിച്ചത്. പോത്തുകല്ലിൽ ചാലിയാറിൽ നിന്ന് ഇതുവരെ 144 മൃതദേഹങ്ങൾ കണ്ടെടുത്തു. 82 ക്യാമ്പുകളിലായി 8,304 പേരാണുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതുവരെ 1,592 പേരെ രക്ഷപ്പെടുത്തി. ചാലിയാർ പുഴയുടെ വിവിധ കടവുകളിൽ നിന്നായി നിലമ്പൂരിൽ ഇന്ന് എട്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി തന്നെ 15 ജെസിബികൾ മുണ്ടക്കൈയിൽ എത്തിച്ചെന്ന് റവന്യൂമന്ത്രി കെ രാജൻ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലെത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വയനാട് കളക്ടറേറ്റിൽ സർവ്വകക്ഷി യോ​ഗം ചേർന്നിരുന്നു.


ALSO READ: വയനാട് ഉരുൾപൊട്ടലിൽ ജീവനോടെ ഇനിയാരും അവശേഷിക്കുന്നില്ല; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി


വിപുലമായ രക്ഷാപ്രവർത്തനത്തിന് ബെയ്ലി പാലം സജ്ജമാക്കേണ്ടതുണ്ട്. പാലം നിർമാണം അന്തിമഘട്ടത്തിലാണ്. പാലം പൂർത്തിയായാൽ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കും. വീടുകളിൽ യന്ത്രസഹായത്തോടെ തിരച്ചിൽ ആരംഭിക്കും. ഇവിടെയുണ്ടായിരുന്ന പഴയ പാലം പോലെ തന്നെ ബെയ്ലി പാലം ഉപയോ​ഗിക്കാൻ സാധിക്കുമെന്ന് മേജർ ജനറൽ വിനോദ് മാത്യും പറഞ്ഞു.


വയനാട്ടിൽ അവലോകനയോ​ഗം ചേർന്നതിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ചൂരൽമലയിലെത്തി. സൈന്യത്തിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന ബെയ്ലി പാലം മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. സൈനിക ഉദ്യോ​ഗസ്ഥരുമായി ചേർന്ന് പാലത്തിന്റെ നിർമാണ പുരോ​ഗതി വിലയിരുത്തി. വൈകുന്നേരത്തോടെ പാലത്തിന്റെ നിർമാണം പൂർത്തിയാകുമെന്നാണ് സൈന്യം വ്യക്തമാക്കിയിരിക്കുന്നത്.


ALSO READ: വയനാട് ഉരുൾപൊട്ടൽ ദുരന്തം; ചൂരൽമലയിലെ കൺട്രോൾ റൂം കേന്ദ്രീകരിച്ച് മെഡിക്കൽ പോയിന്റ്


ബെയ്ലി പാലം നിർമാണം സന്ദർശിച്ച ശേഷം മുഖ്യമന്ത്രി മടങ്ങി. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ രാജൻ, കെ കൃഷ്ണൻകുട്ടി, എകെ ശശീന്ദ്രൻ, റോഷി അ​ഗസ്റ്റിൻ എന്നിവരും ഉണ്ടായിരുന്നു. പ്രദേശത്ത് മഴ തുടരുന്നതിനിടെയാണ് മുഖ്യമന്ത്രി സന്ദർശനം നടത്തിയത്. ക്യാമ്പുകളിൽ കഴിയുന്ന ദുരിതബാധിതരെയും മുഖ്യമന്ത്രി സന്ദർശിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.