Wayanad landslide Relief Fund: വയനാട് ദുരന്തം; കേരളത്തെ പഴിചാരി കേന്ദ്രം, വിശദ നിവേദനം നൽകിയത് നവംബർ 13ന്
Wayanad landslide: നിവേദനം നൽകിയത് സംബന്ധിച്ച് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും പറയുന്ന തീയതികൾ തമ്മിൽ വലിയ പൊരുത്തക്കേടാണുള്ളത്.
വയനാട് ദുരന്ത സഹായത്തിൽ സംസ്ഥാന സർക്കാരിനെ പഴിച്ച് കേന്ദ്ര സർക്കാർ. വയനാട് ദുരന്തത്തിൽ റിപ്പോർട്ട് നൽകുന്നതിൽ കേരളം താമസം വരുത്തിയെന്നും നവംബർ 13ന് മാത്രമാണ് വിശദ നിവേദനം നൽകിയതെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. വയനാട് എംപി പ്രിയങ്ക ഗാന്ധി നേരിട്ട് കണ്ട് സമർപ്പിച്ച നിവേദനത്തിന് മറുപടി നൽകുകയായിരുന്നു.
പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും മൂന്നരമാസം വൈകിപ്പിച്ചു. ദുരന്ത സമയത്ത് കേരളത്തിന് എല്ലാ സഹായവും നൽകി. നിരന്തരം മുഖ്യമന്ത്രിയുമായി സംസാരിക്കുകയും സേനകളെ നൽകുകയും ചെയ്തു. നിവേദനം സെക്രട്ടറിമാരുടെ സമിതി പരിശോധിക്കുകയാണെന്നും കുറിപ്പിൽ പറയുന്നു. കേരളത്തിന് ഉചിതമായ സഹായം നൽകുമെന്നും കുറിപ്പിൽ വ്യക്തമാക്കി.
നിവേദനം നൽകിയത് സംബന്ധിച്ച് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും പറയുന്ന തീയതികൾ തമ്മിൽ വലിയ പൊരുത്തക്കേടാണുള്ളത്. ഓഗസ്റ്റ് 14ന് ദേശീയ ദുരന്തനിവാരണ സമിതി നിര്‍ദേശിച്ച പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അസസ്മെന്റ് ഉള്‍പ്പടെ കേരളം തയാറാക്കിയെന്നും ഓഗസ്റ്റ് ഒമ്പതിന് മെമ്മൊറാണ്ടം തയാറാക്കി 17ന് കേന്ദ്രത്തിനു നല്‍കിയെന്നുമാണ് റവന്യു മന്ത്രി കെ.രാജന്‍ അറിയിച്ചിരുന്നത്. എന്നാൽ നവംബർ 13ന് മാത്രമാണ് വിശദ നിവേദനം നൽകിയതെന്നാണ് അമിത് ഷാ പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.