രക്ഷാപ്രവർത്തനങ്ങൾക്ക് ചെലവായ തുക തിരികെ ആവശ്യപ്പെട്ട കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. 2016, 2017 വർഷങ്ങളിലെ എയർലിഫ്റ്റിം​ഗ് ചാർജുകൾ ഇപ്പോൾ ആവശ്യപ്പെടുന്നത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വയനാട് ദുരന്തം, പ്രളയം ഉൾപ്പെടെയുള്ള രക്ഷാ പ്രവർത്തനങ്ങൾക്ക് 132.62 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടാണ് കേന്ദ്ര സർക്കാർ സംസ്ഥാനസർക്കാരിന് കത്തയച്ചത്. എന്നാൽ 13 കോടി രൂപ മാത്രമാണ് വയനാട് ദുരന്തത്തിൽ ചെലവായതെന്നും 8 വർഷം മുമ്പ് വരെയുള്ള ബില്ലുകൾ ഇപ്പോൾ നൽകിയതെന്തിനെന്നും കോടതി ചോദിച്ചു. 


Read Also: ആർ അശ്വിൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു; പ്രഖ്യാപനം ഓസ്ട്രേലിയയിലെ പരമ്പരയ്ക്കിടെ


ഇത്രയും വർഷം കാത്തിരുന്നല്ലോ,  അടുത്ത ആറ് മാസം എങ്കിലും കാത്തിരുന്നിട്ട് തുക ചോദിച്ചാല്‍ പോരേ, വയനാട് ദുരന്തത്തിന് തൊട്ടുപിന്നാലെ കേന്ദ്രം ഇക്കാര്യം ആവശ്യപ്പെട്ടത് അത്ഭുതപ്പെടുത്തുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ എ.കെ ജയശങ്കർ നമ്പ്യാർ, എസ്. ഈശ്വരൻ എന്നിവരുടെ ബെഞ്ചാണ് കേന്ദ്രത്തോട് ചോദ്യങ്ങൾ ചോദിച്ചത്. 


ഇതിനിടെ 181 കോടി എസ്.ഡി.ആര്‍.എഫില്‍ ഉണ്ടെങ്കിലും മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താതെ വിനയോഗം സാധ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ദുരന്ത നിവാരണ ചട്ടങ്ങളില്‍ അനിവാര്യമായ ഇളവുകള്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ഹർജി ജനുവരി 10ന് ഹൈക്കോടതി വീണ്ടും പരി​ഗണിക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.