Wayanad Landslide: വയനാടിനെ നടുക്കിയ ദുരന്തം; ചാലിയാറിൽ ഒഴുകിയെത്തിയത് 10ലധികം മൃതദേഹങ്ങള്‍
വയനാട് മുണ്ടക്കൈയിൽ ഉൾപ്പെടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇവിടെ നൂറോളം കുടുംബങ്ങളെ ദുരന്തം ബാധിച്ചിട്ടുണ്ട്.
മലപ്പുറം: വയനാടിനെ നടുക്കിയ ഉരുൾപൊട്ടലിന് പിന്നാലെ മലപ്പുറം ചാലിയാർ പുഴയിൽ ഒഴുകിയെത്തിയത് 10ൽ അധികം മൃതദേഹങ്ങള്‍. മൃതദേഹാവശിഷ്ടങ്ങള്‍ പുഴയിൽ നിന്നും ലഭിച്ചു. പനങ്കയം പാലത്തിന്റെ അടിയിൽ നിന്നും ഏഴുവയസ്സുകാരിയുടെയും കുനിപ്പാലയിൽ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയുടെയും മൃതദേഹങ്ങൾ ലഭിച്ചതായി നാട്ടുകാർ പറഞ്ഞു. ചാലിയാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. ഉരുൾപൊട്ടലിനെ തുടർന്ന് വീട്ടുസാമഗ്രികളും ഗ്യാസ് സിലിണ്ടറുകളുമടക്കം പുഴയിലൂടെ ഒഴുകിയെത്തുന്നുണ്ട്.
36 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇനിയും നിരവധി ആളുകൾ കുടുങ്ങി കിടപ്പുണ്ട്. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനകൾ രക്ഷാപ്രവർത്തനത്തിനായി രംഗത്തെത്തിയിട്ടുണ്ട്.
Also Read: Wayanad Landslide Updates: വയനാട് ഉരുൾപൊട്ടൽ: പോലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നു
ഉരുൾപൊട്ടലിൽ നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. മുണ്ടക്കൈയിൽ മാത്രം നൂറോളം കുടുംബങ്ങളെ ദുരന്തം ബാധിച്ചിട്ടുണ്ട്. വിദേശികളും കുടുങ്ങികിടക്കുന്നതായി റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് സൈന്യവും എത്തിച്ചേരും. റവന്യൂ മന്ത്രി കെ.രാജൻ്റെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം വയനാട്ടിലേക്ക് തിരിച്ചു. ലാൻ്റ് റവന്യു ദുരന്ത നിവാരണ കമ്മീഷണറും സംഘത്തിലുണ്ട്.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy