വയനാട് : വെറ്ററിനറി സർവകലാശാലയിൽ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂര മർദനത്തിനുമിരയായ സിദ്ധാര്‍ഥന്റെ മരണത്തിൽ ഒരു മാസത്തിനിപ്പുറവും വിവാദങ്ങൾക്ക് അവസാനമില്ല. സിദ്ധാർഥൻ എട്ടുമാസം നിരന്തര റാഗിങ്ങിനിരയായത് ക്യാമ്പസിലെ ആന്റി റാഗിങ് കമ്മിറ്റി അറിഞ്ഞില്ല എന്ന വാദം പ്രതികളെ രക്ഷിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായിരുന്നുവെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം 33 വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച നടപടി വിവാദമായതിന് പിന്നാലെ വി സി രാജിവച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സിദ്ധാർഥന്റെ മരണശേഷം വിവിധ വകുപ്പ് മേധാവികളായ 12 പേരെ ഉൾപ്പെടുത്തി രൂപീകരിച്ച ആന്റി റാഗിങ് സ്ക്വാഡ് കഴിഞ്ഞ ദിവസം സമർപ്പിച്ച അന്തിമ റിപ്പോർട്ടിലാണ് എട്ടു മാസമായി സിദ്ധാർഥൻ നിരന്തരം പീഡനത്തിനിരയായിരുന്നുവെന്നുള്ള ഞെട്ടിക്കുന്ന കണ്ടെത്തൽ. കോളജ് യൂണിയൻ പ്രസിഡന്റും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ.അരുണിന്റെ മുറിയിൽ എല്ലാദിവസവും റിപ്പോർട്ട് ചെയ്യാനും ഒപ്പിട്ട് മടങ്ങാനും സിദ്ധാർഥനോട് ആവശ്യപ്പെട്ടിരുന്നു. സിദ്ധാർഥിനെ മുറിയിൽവച്ച് പലതവണ നഗ്നനാക്കി റാഗ് ചെയ്തിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ യൂണിവേഴ്സിറ്റിയിൽ വർഷങ്ങളായി നിലവിലുള്ള ആന്റി റാഗിങ് കമ്മിറ്റി ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നതാണ് സിദ്ധാർഥിന്റെ മരണത്തിൽ ദുരൂഹതയുണർത്തുന്നത്.


ALSO READ : Wayanad Student Death : സിദ്ധാർഥൻ സ്ഥിരമായി റാഗിങ്ങിന് ഇരയായി; പിന്നിൽ കോളജ് യൂണിയൻ നേതൃത്വം, കണ്ടെത്തലുമായി ആന്റി റാഗിങ് സ്ക്വാഡ്


പുതുതായി രൂപീകരിച്ച ആന്റി റാഗിങ് സ്ക്വാഡ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ മാത്രമാണ് ആന്റി റാഗിങ് കമ്മിറ്റി വിവരം അറിഞ്ഞത്. പ്രതികളെ സംരക്ഷിക്കാൻ കോളജധികൃതർ കൂട്ടുനിന്നതിൻ്റെ തെളിവാണിതെന്നാണ് ആരോപണം. ഇതിനിടെയാണ് സസ്പെൻഡ് ചെയ്യുപ്പെട്ട 33 വിദ്യാർഥികളെ തിരിച്ചെടുത്ത വിസിയുടെ നടപടി. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഇടപെടലിനു പിന്നാലെ വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ നടപടികള്‍ സർവകലാശാല പുനഃസ്ഥാപിച്ചെങ്കിലും വിവാദങ്ങളൊഴിയുന്നില്ല. ഗവർണർ വിശദീകരണം ചോദിച്ചതോടെ, ഗവർണർക്ക് രാജിക്കത്ത് സമർപ്പിച്ചിരിക്കുകയാണ് സര്‍വകലാശാലാ വിസി ഡോക്ടര്‍ പി സി ശശീന്ദ്രൻ.


അതേസമയം കേസിന്റെ അന്വേഷണം സംസ്ഥാന സർക്കാർ സിബിഐക്ക് കൈമാറി. സിദ്ധാർഥന്റെ മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് സർക്കാർ കേസന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കാനുള്ള ഉത്തരവിറക്കിയത്. സിദ്ധാർഥന്റെ മരണത്തിന് ശേഷം ഒരാഴ്ച അടച്ചിട്ട കോളജ് മാർച്ച് 11 മുതൽ തുറന്ന് പ്രവർത്തിക്കുകയും ചെയ്തു. 20 ഓളം പേരാണ് ഇതുവരെയായി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.