വയനാട് വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം സംസ്കരിച്ചു. കടുവയെ മയക്കു വെടിവെക്കാനും ആവശ്യമെങ്കിൽ വെടിവെച്ചു കൊല്ലാനും ചീഫ്‌ വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടതോടെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ച് കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം സംസ്കരിക്കാൻ തയ്യാറായത്. പ്രജീഷിന്റെ ജീവനെടുത്ത കടുവക്കായുള്ള വനം വകുപ്പിന്റെ തിരച്ചിൽ തുടരുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രജീഷിന്റെ മരണവാർത്ത അറിഞ്ഞതു മുതൽ അതിശക്തമായ പ്രതിഷേധങ്ങൾക്കാണ് ജന്മനാടായ വാകേരിയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് എത്തിച്ച സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയും സാക്ഷിയായത്. രാവിലെ 11.30ന് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായെങ്കിലും നാട്ടുകാരോ ബന്ധുക്കളോ മൃതദേഹം ഏറ്റുവാങ്ങാൻ സംസ്കരിക്കാനോ തയ്യാറായില്ല. 


ALSO READ : Wild Animal Attack : വണ്ടിപ്പെരിയാറിൽ യുവാവിനെ കരടി ആക്രമിച്ചു


നരഭോജി കടുവയെ വെടിവെച്ചു കൊല്ലണം എന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെയും രാഷ്ട്രീയപാർട്ടി നേതാക്കളുടെയും നേതൃത്വത്തിൽ ജനങ്ങൾ ആശുപത്രി മോർച്ചറിക്കും മുന്നിൽ കുത്തിയിരുന്നു. ഇതിനിടെ കടുവയെ മയക്കുവെടിച്ച് പിടികൂടാൻ സിസിഎഫ് ഉത്തരവ് ഇറക്കിയെങ്കിലും വെടിവച്ച് കൊല്ലണം എന്ന നിലപാടിൽ ജനങ്ങൾ ഉറച്ചു നിന്നു. ഒടുവിൽ മൂന്ന് മണിയോടെ വെടിവെച്ച് കൊല്ലാനും ഉത്തരവിറങ്ങി.


ഇതോടെ ആംബുലൻസിൽ മൃതദേഹം വീട്ടിലെത്തിച്ച നാട്ടുകാർ, വീട്ടുവളപ്പിൽ സംസ്കാരത്തിനുള്ള നടപടികൾ ആരംഭിച്ചു. അതിനിടെ, ഇന്നും പ്രദേശത്ത് കടുവ എത്തി എന്ന് സ്ഥിരീകരിച്ച വനംവകുപ്പ്, കടുവക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയെങ്കിലും കണ്ടെത്താനായില്ല. ഇരുട്ടു വീണതോടെ തിരച്ചിൽ അവസാനിപ്പിച്ച വനപാലകർ കടുവക്കായുള്ള തിരച്ചിൽ നാളെയും തുടരുമെന്ന് അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.