Wayanadu : കുറുക്കൻമൂലയിൽ കടുവയുടെ ഭീഷണി (Tiger Threat) ഒഴിഞ്ഞുവെന്ന് കരുതിയ സാഹചര്യത്തിൽ വീണ്ടും ആശങ്ക ഉയർത്തി ഒരു കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. നാട്ടുകാരാണ് കടുവയുടെ കാൽപ്പാട് കണ്ടെത്തിയത്. സ്ഥലത്ത് എത്തി പരിശോധന നടത്തിയ വനം വകുപ്പ് ഇത് മുമ്പ് കണ്ട കടുവയുടെ കാൽപ്പാടുകൾ അല്ലെന്ന് കണ്ടെത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

 കുറുക്കന്‍മൂലയിലെ കാവേരിപ്പൊയില്‍ ഭാഗത്ത് വനത്തോട് ചേര്‍ന്ന ചെളി നിറഞ്ഞ ഭാഗത്താണ് കടുവകാല്‍പ്പാടുകള്‍ കണ്ടെത്തിയത്. എന്നാൽ ഇത് കടുവയുടെ സ്ഥിരം സഞ്ചാര പാതയാണെന്നും, അതിനാൽ തന്നെ നിലവിൽ ആശങ്ക പെടേണ്ട കാര്യമില്ലെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു. ഈ കടുവ ജനങ്ങളെയും, വളർത്തു മൃഗങ്ങളെയും ആക്രമിച്ചിട്ടില്ലെന്നും അറിയിച്ചിട്ടുണ്ട്.


ALSO READ: Wayanad Tiger Attack : വയനാട്‌ കടുവ ആക്രമണം: കുറുക്കൻമൂലയിലെ കടുവയെ ഇനിയും കണ്ടെത്താനായില്ല; ആശങ്കയോടെ ജനം


xകഴിഞ്ഞ ഒരു മാസമായി കാടിറങ്ങിയ കടുവ ജനങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു. കടുവ നിരവധി വളർത്ത് മൃഗങ്ങളെ കൊന്നിരുന്നു. നിരവധി നാളുകൾ ടൈറക്‌സിൽ നടത്തുകയും ക്യാമെറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നെങ്കിലും, കടുവയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.


ALSO READ: Wayanad Tiger : വയനാട്ടിൽ കടുവ ആക്രമണം തുടർക്കഥയാകുന്നു : കടുവയെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തം


കടുവ തിരികെ കാട്ടിലേക്ക് പോയെന്നാണ് അധികൃതരുടെ നിഗമനം. ആക്രമണങ്ങളും പൂർണമായും നിന്നിരുന്നു. അതിനാൽ തന്നെ വനം സധികൃതർ കടുവ തിരികെ കാട് കയറിയെന്ന നിഗമനത്തിൽ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂടുകളും മാറ്റിയിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക