Wayanad Tiger Attack: വയനാട് വീണ്ടും കടുവയിറങ്ങി; ഫാമിലെ ആറ് പന്നികളെ കൊന്നു
Tiger attack in Wayanad: മൂടക്കൊല്ലിയിലെ പന്നിഫാമിൽ ഇന്നലെ രാത്രിയാണ് വീണ്ടും കടുവയെത്തിയത്. ആറ് പന്നികളെയാണ് കാണാതായത്.
വയനാട്: വാകേരി മൂടക്കൊല്ലിയിൽ വീണ്ടും കടുവയിറങ്ങി. മൂടക്കൊല്ലി സ്വദേശി ശ്രീജിത്തിന്റെ പന്നിഫാമിലെ ആറു പന്നികളെ കടുവ കൊന്നു. മേഖലയിൽ വീണ്ടും കടുവയുടെ ആക്രമണമുണ്ടായതോടെ കടുത്ത ഭീതിയിലാണ് പ്രദേശവാസികൾ. മൂടക്കൊല്ലിയിലെ പന്നിഫാമിൽ ഇന്നലെ രാത്രിയാണ് വീണ്ടും കടുവയെത്തിയത്.
ശ്രീജിത്തിന്റെയും ശ്രീനിഷിന്റെയും ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍ നിന്ന് ആറ് പന്നികളെയാണ് കാണാതായത്. ഒരെണ്ണത്തിനെ കൂട്ടിൽ ചത്ത നിലയിലും ബാക്കിയുള്ളവയുടെ ജഡാവശിഷ്ടങ്ങൾ സമീപ പ്രദേശങ്ങളിലും കണ്ടെത്തി. കഴിഞ്ഞയാഴ്ച ഇതേ ഫാമിലെ 20 പന്നികളെ കടുവ കൊന്നിരുന്നു. തുടർന്ന് ഫാമിനടുത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും കടുവയെ പിടികൂടാനായിട്ടില്ല.
ALSO READ: കടുവയുടെ ആക്രമണത്തിൽ 4 പശുകിടാങ്ങൾ ചത്തു
കഴിഞ്ഞമാസം കടുവ പ്രജീഷ് എന്ന യുവകർഷകന്റെ ജീവനെടുത്ത പ്രദേശത്തുനിന്ന് ഒന്നര കിലോമീറ്റർ മാത്രം അകലെയാണ് ഈ പന്നി ഫാം സ്ഥിതി ചെയ്യുന്നത്. ഈ കടുവയെ പിടികൂടിയതിന് ശേഷവും പ്രദേശത്ത് കാക്കനാട്ട് വർഗീസിൻ്റെ മൂന്ന് വയസുള്ള ആടിനെയും ഞാറക്കാട്ടിൽ സുരേന്ദ്രന്റ പശുക്കിടാവിനെയും കടുവ കൊന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy