കൽപ്പറ്റ: വയനാട് വാകേരിയിൽ യുവാവിൻ്റെ ജീവനെടുത്ത കടുവക്കായുള്ള തിരച്ചിൽ നാലാം ദിവസവും ഫലം കണ്ടില്ല.  മേഖലയിൽ കണ്ട കാൽപാടുകളെല്ലാം ഒരേ കടുവയുടേതാണെന്ന് സ്ഥിരീകരിച്ച വനപാലക സംഘം മൂന്നാമത്തെ കൂടും പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. അതിനിടെ, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ എന്നിവർ ഇന്ന് കൊല്ലപ്പെട്ട പ്രജീഷിൻ്റെ വീട് സന്ദർശിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

വാകേരിയിൽ യുവാവിൻ്റെ ജീവനെടുത്ത കടുവക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയെങ്കിലും പ്രദേശത്ത് വീണ്ടും കടുവയെത്തിയത് ജനങ്ങൾക്കിടയിൽ കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്. ചങ്ങനാ പറമ്പിൽ ജിനേഷിൻ്റെ കോഴിഫാമാണ് കഴിഞ്ഞ ദിവസം കടുവ തകർത്തത്. പ്രജീഷിനെ കൊലപ്പെടുത്തിയ സ്ഥലത്തിന്റെ 200 മീറ്റർ അകലെയാണ് കടുവയെത്തിയ കോഴി ഫാം. 


ALSO READ: തദ്ദേശ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫിന് വൻ നേട്ടം, എൽഡിഎഫിന് 10 സീറ്റുകളിൽ മാത്രം ജയം


മരിച്ച പ്രജീഷിൻ്റെ കുടുംബത്തിനനുവദിച്ച നഷ്ടപരിഹാര തുക വർധിപ്പിക്കണമെന്ന് വീട് സന്ദർശിച്ച രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം, നിയമപരമായ പരിമിതികൾ ചൂണ്ടിക്കാട്ടിയ മുൻ മന്ത്രി കെ കെ ശൈലജ, ചെയ്യാവുന്നതിൻ്റെ പരമാവധി സർക്കാർ ചെയ്തു കഴിഞ്ഞതായി വിശദീകരിച്ചു. 


കോഴിഫാം ആക്രമിച്ച പ്രദേശത്ത് പുതിയ കൂടും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ കടുവയെ പിടികൂടാനായി  60  പേരുടെ ദൗത്യസംഘവും, 25 ക്യാമറകൾ, പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. അതേസമയം, രാപ്പകൽ വ്യത്യാസമില്ലാതെ  കടുവ നാട്ടിലിറങ്ങുന്ന ആശങ്കയിലാണ്  നാട്ടുകാർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.