വയനാട് വാകേരിയിൽ യുവ കർഷകന്റെ ജീവനെടുത്ത കടുവക്കായുള്ള തിരച്ചിൽ ഇന്നും ഫലം കണ്ടില്ല. തിരച്ചിൽ ഒരാഴ്ച പിന്നിട്ട പശ്ചാത്തലത്തിൽ പ്രദേശത്ത് സർവ്വകക്ഷി യോഗം ചേർന്നു. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്ന് ആർആർടി സംഘം നാളെ വാകേരിയിലേക്കെത്തിക്കും. അതിനിടെ ശശി തരൂർ എംപി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ വീട് സന്ദർശിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കടുവയുടെ ആക്രമണത്തിൽ യുവ കർഷകൻ കൊല്ലപ്പെട് ഒരാഴ്ച പിന്നിട്ട സാഹചര്യത്തിലാണ് പ്രദേശത്ത് സർവ്വകക്ഷി യോഗം ചേർന്നത്. വയനാട് വാകേരിയിൽ ചേർന്ന യോഗത്തിൽ ഉത്തര മേഖല സിസിഎഫ്, സൗത്ത് വയനാട് ഡിഎഎഫ്ഒ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കടുവയെ പിടിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കാനും പ്രദേശത്ത് ഭയരഹിതമായ അന്തരീക്ഷമോരുക്കാൻ നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. 


ALSO READ: പത്ത് വർഷമായി കേന്ദ്രസഹായം നേരിട്ട് ജനങ്ങളിലേയ്ക്ക്; അഴിമതിക്കറയില്ലെന്ന് നിർമ്മലാ സീതാരാമൻ


ഏറെ വേദനിപ്പിക്കുന്നതാണ് പ്രജീഷിന്റെ മരണമെന്ന് വീട് സന്ദർശിച്ച എംപി ശശി തരൂർ പറഞ്ഞു. രാത്രി കാലങ്ങളിൽ കൂടല്ലൂർ ഭാഗത്തേക്ക് ബസ് സർവ്വീസ് ഇല്ലെന്ന പരാതിക്ക് എം.എൽ.എ ഐ സി ബാലകൃഷ്ണനുമായി ആലോചിച്ച് ആവശ്യമായ ഇടപെടൽ നടത്തുമെന്നും ശശി തരൂർ പറഞ്ഞു. ഇന്നും രാവിലെ മുതൽ ദൗത്യ സംഘം കടുവയ്ക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഈ പശ്ചാത്തലത്തിൽ തിരച്ചിൽ നാളെയും തുടരും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.