കൽപ്പറ്റ: വന്യജീവി ആക്രമണത്താൽ കൊല്ലപ്പെടുന്നവരുടെ  കുടുംബാംഗങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരത്തിൽ കാലതാമസം വരുത്തരുതെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് വയനാട് എംപിയായ രാഹുൽ ഗാന്ധി. വയനാട്ടിൽ വന്യജീവി ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിൽ വന്യജീവി ആക്രമണങ്ങൾ ഒരു തുടർക്കഥയായി മാറുന്ന സാഹചര്യത്തിലും വിഷയത്തിൽ സംസ്ഥാന സർക്കാർ വേണ്ട പരിഗണന നൽകുന്നില്ലെന്നും പാവപ്പെട്ട വീടുകളിലെ മനുഷ്യരാണ് മരിച്ചതൊന്നും അവർക്ക് അർഹതപ്പെട്ട പടം ഉടൻ എത്തിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നും രാഹുൽ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: കാട്ടാന ആക്രമണത്തിൽ മരിച്ച അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ


 ഓരോ കുടുംബത്തിനും ഇത്തരം വന്യജീവി ആക്രമണത്തിലൂടെ അവരുടെ കുടുംബ നാഥനെയാണ് നഷ്ടപ്പെടുന്നത്. ആ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് നഷ്ടപരിഹാരം കൈമാറുക എന്നത് അത്യാവശ്യമായ കാര്യമാണ്.  വയനാട്ടിലെ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ കുറിച്ചും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. വയനാട്ടിൽ എത്തിയത് മുതൽ മുഖ്യമന്ത്രിയെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ ഫോണിൽ പോലും ലഭിക്കുന്നില്ല എന്നും രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ അദ്ദേഹവുമായി ബന്ധപ്പെടാൻ ഇനിയും ശ്രമിക്കുമെന്നും വയനാട്ടിലെ സ്ഥിതിഗതികളെക്കുറിച്ച് അദ്ദേഹവുമായി ചർച്ച നടത്തുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.. അതേസമയം ദേശീയ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് രാഹുൽഗാന്ധി മറുപടി നൽകിയില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


 

 


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.