ഏറണാകുളം: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തില്‍  മോഹന്‍ലാലിനെതിരെയും അമ്മയ്ക്കെതിരെയും രൂക്ഷ വിമര്‍ശനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

രേവതി, പത്മപ്രിയ, പാര്‍വതി, ബീന പോള്‍, അഞ്ജലി മേനോന്‍, അര്‍ച്ചന പത്മിനി,  ദീദീ ദാമോദരന്‍, സജിത മഠത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്. 


നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എം.എം.എം.എയുടെ നിലപാടിനെ ചോദ്യം ചെയ്ത് കൊണ്ടായിരുന്നു ഡബ്ലൂ.സി.സി ആരോപണങ്ങള്‍ ഉന്നയിച്ചത്.  


സംഭവത്തില്‍ കുറ്റാരാപിതനായ നടനെ സംഘടനയിലേക്ക് തിരിച്ചെടുത്തതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമാകുന്നില്ലെന്നും ആക്രമണത്തെ അതിജീവിച്ചവള്‍ക്ക് പിന്തുണ നല്‍കുന്നില്ലെന്നു൦ ഡബ്ലൂ.സി.സി കുറ്റപ്പെടുത്തി.


കൂടാതെ, അമ്മയുടെ പ്രസിഡന്‍റ് മൂന്ന് നടിമാരുടെ പേരുകള്‍ പറയാതെ നടിമാര്‍ എന്ന് പരിചയപ്പെടുത്തിയെന്നും അത് അപമാനിക്കലാണെന്നും ഡബ്ലൂ.സി.സി വ്യക്തമാക്കി.