സംസ്ഥാനത്ത് താപനില ഉയരാന്‍ സാധ്യത, മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി
വേനല്‍ചൂടില്‍ പൊരിഞ്ഞ് കേരളം... സംസ്ഥാനത്ത് താപനില ഉയരുകയാണ്.
തിരുവനന്തപുരം: വേനല്‍ചൂടില്‍ പൊരിഞ്ഞ് കേരളം... സംസ്ഥാനത്ത് താപനില ഉയരുകയാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ താപനില (Summer heat) ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി (Disaster Management Authority) മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുകയാണ്.
ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് താപനിലയില്‍ കാര്യമായ വ്യതിയാനം ഉണ്ടാവുക. ഈ ജില്ലകളില്‍ സാധാരണ താപനിലയേക്കാള്‍ 2 - 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
കേരളത്തില്‍ താപനില വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി പ്രത്യേക സുരക്ഷാ മുന്നറിയിപ്പുകള്‍ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചു
വേനല്‍ ചൂടിനെ നേരിടാം, മുന്‍കരുതലെടുക്കാം:-
* * നേരിട്ട് സൂര്യപ്രകാശം എല്ക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ചും രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെയുള്ള സമയത്ത്. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
* * നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കയ്യില്‍ കരുതുക.
* * പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
* * നിര്‍ജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, Cold Drinksഎന്നിവ പകല്‍ സമയത്ത് ഒഴിവാക്കുക. ORS, ലെസ്സി, ബട്ടര്‍ മില്‍ക്ക്, നാരങ്ങാ വെള്ളം തുടങ്ങിയവ കൂടെക്കൂടെ കുടിക്കുന്നത് നല്ലതാണ്.
* * വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
* * പുറത്തേക്ക് ഇറങ്ങുമ്ബോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക.
* * ചൂട് പരമാവധിയില്‍ എത്തുന്നതിനാല്‍ നട്ടുച്ചക്ക് പാചകത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക.
* * ലേബര്‍ കമ്മീഷണര്‍ തൊഴില്‍ സമയം പുനഃക്രമീകരിച്ച് ഉത്തരവിടുന്നതാണ്. അതിനനുസരിച്ച് തൊഴില്‍ ദാതാക്കളും തൊഴിലാളികളും സഹകരിക്കേണ്ടതാണ്.
* *ഇരു ചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയും അതുപോലെ ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
* * മാധ്യമ പ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക.
* * നിര്‍മ്മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങി പുറം വാതില്‍ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ ജോലി സമയം ക്രമീകരിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്യേണ്ടതാണ്.
* * PSC പരീക്ഷാ കേന്ദ്രങ്ങളില്‍ കുടിവെള്ള ലഭ്യത ഉറപ്പാക്കണം.
* * ക്ലാസുകള്‍ ആരംഭിച്ച വിദ്യഭാസ സ്ഥാപനങ്ങളില്‍ ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കേണ്ടതും ക്ലാസ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായതിനാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
* * നഗരങ്ങളില്‍ തണലുള്ള പാര്‍ക്കുകകള്‍, ഉദ്യാനങ്ങള്‍ പോലെയുള്ള പൊതു ഇടങ്ങള്‍ പൊതുജനങ്ങള്‍ക്കായി പകല്‍ സമയങ്ങളില്‍ തുറന്ന് കൊടുക്കണം. യാത്രയില്‍ ഏര്‍പ്പെടുന്നവരും മറ്റ് ആവശ്യങ്ങള്‍ക്കായി നഗരങ്ങളില്‍ എത്തുന്നവരും കൃത്യമായ ഇടവേളകളില്‍ ശരീരത്തിന് തണലും വെള്ളവും വിശ്രമവും നല്കാന് ശ്രമിക്കണം.
* * തദ്ദേശ സ്ഥാപനങ്ങള്‍ വാട്ടര്‍ കിയോസ്കുകളില്‍ വെള്ളം ഉറപ്പു വരുത്തണം.
* * ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കുക.
* * പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക.
* * കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
* തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കുക. ആകാശവാണിയിലൂടെയും മുഖ്യധാര മാധ്യമങ്ങളിലൂടെയും വരുന്ന ഔദ്യോഗിക സന്ദേശങ്ങള്‍ പാലിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
* അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
* സൂര്യാഘാതമേറ്റ ആളുകളെ ശ്രദ്ധയില്‍ പെട്ടാല്‍ അവരെ കട്ടിലിലോ തറയിലോ കിടത്തി ഫാന്‍ ഉപയോഗിച്ചോ വിശറി കൊണ്ട് വീശിയോ കാറ്റ് ലഭ്യമാക്കുക, നനഞ്ഞ തുണി കൊണ്ട് ശരീരം തുടക്കുക, വെള്ളവും ദ്രവ രൂപത്തിലുള്ള ആഹാരവും കൊടുക്കുക തുടങ്ങി ശരീരം തണുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. ഉടനെ വൈദ്യസഹായവും എത്തിക്കണം.
* വേനല്‍ മഴ ലഭിക്കുമ്ബോള്‍ പരമാവധി ജലം സംഭരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.
* കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.