തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം അടുത്ത ആഴ്ചയെന്ന് ധനവകുപ്പ്. ഒരു മാസത്തെ ക്ഷേമ പെൻഷനാണ് വിതരണം ചെയ്യുന്നത്. ഇതിനായി 900 കോടി രൂപ അനുവദിച്ചതായും ധനവകുപ്പ് വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

മസ്റ്ററിങ് പൂർത്തിയാക്കി എല്ലാവർക്കും പെൻഷൻ തുക എത്തിക്കും. അഞ്ച് മാസത്തെ ക്ഷേമ പെൻഷനാണ് കുടിശികയുള്ളത്. ഏപ്രിൽ മുതൽ അതാത് മാസത്തെ പെൻഷൻ സമയബന്ധിതമായി വിതരണം ചെയ്യുമെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം.


ALSO READ: ഗുജറാത്തിലെ ഗെയിമിങ് സോണിൽ വൻ തീപിടിത്തം; കുട്ടികൾ ഉൾപ്പെടെ 24 പേർ മരിച്ചു, നിരവധിപേ‍ർക്ക് പരിക്ക്


എന്നാൽ, സഹകരണ കൺസോർഷ്യം രൂപീകരിച്ച് തുക കണ്ടെത്താൻ ശ്രമം നടന്നെങ്കിലും പ്രതീക്ഷിച്ച തുക സമാഹരിക്കാൻ കഴിഞ്ഞില്ല. ഇതിനിടെ ഈ വർഷം 18,253 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്ര സർക്കാരിൽ നിന്ന് കഴിഞ്ഞ ദിവസം അനുമതി ലഭിച്ചു. ക്ഷേമ പെൻഷൻ വിതരണത്തിനും വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുന്നതിനും ധനവകുപ്പിന് ഈ തുക ആശ്വാസമാണ്. നിലവിൽ അഞ്ച് മാസത്തെ ക്ഷേമ പെൻഷനാണ് കുടിശികയുള്ളത്.


ബാ‍ർ കോഴ ആരോപണം; ബാർ ഉടമയുടെ ശബ്ദ സന്ദേശത്തിൽ പ്രതികരണവുമായി കെകെ ശിവരാമൻ 


സർക്കാരിന്റെ പുതിയ മദ്യ നയത്തെ സ്വാധീനിക്കാമെന്ന തരത്തിൽ ബാർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റിന്റെ പേരിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിൽ പ്രതികരണവുമായി എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനറും സിപിഐ നേതാവുമായ കെകെ ശിവരാമൻ.


ഒരു ബാർ ഉടമയിൽ നിന്ന് രണ്ടര ലക്ഷം എന്ന തരത്തിൽ മേടിച്ചാൽ ആയിരത്തിൽ അധികം ബാറുകൾ സംസ്ഥാനത്ത് ഉണ്ട്. ഭീമമായ തുകയുടെ അഴിമതി കഥയാണ് ഉയരുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം വേണം. നമുക്ക് ഇളവുകൾ നൽകുമ്പോൾ കൊടുക്കേണ്ടത് കൊടുക്കണം എന്ന തരത്തിലാണ് സന്ദേശം പ്രചരിക്കുന്നത്. ആർക്കാണ് കൊടുക്കുന്നതെന്ന് അന്വേഷിക്കണമെന്നും ഫേസ് ബുക്ക് പോസ്റ്റിൽ ശിവരാമൻ കുറിച്ചു.


ബാറുടമകൾ വിചാരിച്ചാൽ സംസ്ഥാന സർക്കാർ വഴങ്ങി കൊടുക്കും എന്ന ധാരണയുണ്ടാകുന്നത് ശരിയല്ല. ഇങ്ങനെ ധാരണ ഉണ്ടാക്കാനുള്ള ആസൂത്രിത ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നു. ബാർ കോഴ വിവാദം സർക്കാരിന്റെ പ്രതിശ്ചായ നശിപ്പിക്കാനാണെന്നും സർക്കാർ ചർച്ച ചെയ്യാത്ത കാര്യത്തിലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ശിവരാമൻ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.