തിരുവനന്തപുരം: ഇന്നലെ മുതൽ സാമൂഹിക മാധ്യമങ്ങളിലെ ട്രെൻഡിങ്ങ് ഹാഷ്ടാഗാണ് #Mullaperiyar Decommissioning. ചലചിത്രതാരങ്ങൾ,സാമൂഹിക പ്രവർത്തകർ, സാധാരണക്കാർ തുടങ്ങി എല്ലാവരും ഇത് ഷെയർ ചെയ്യുകയും. വിഷയത്തിൽ തങ്ങളുടെ നിലപാടുകൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇനി പറയാൻ പോകുന്നത് ഡി കമ്മീഷനിങ്ങിനെ പറ്റിയാണ്. ഡാം ഡീ കമ്മീഷൻ ചെയ്യണം എന്ന് പറയുന്നുണ്ടെങ്കിലും എന്താണിതെന്ന് പലർക്കും  അറിയില്ല. ഒരു അണക്കെട്ടിനെ അത് നിർമ്മിച്ച് ആവശ്യത്തിന് ഉപയോഗിക്കാനാവാതെ വരിക, അണക്കെട്ടിൻറെ ഘടനയിൽ പ്രശ്നം വരിക, നിർമ്മാണ തകരാർ ഉണ്ടാവുക, കാലാവധി പൂർത്തിയാകുക തുടങ്ങിയ ഘട്ടത്തിലാണ് ഒരു ഡാം ഡീ കമ്മീഷൻ ചെയ്യുന്നത്.


ALSO READ : Mullaperiyar Dam| ലോകത്തിൽ അപകടകരമായ അവസ്ഥയിലുള്ള ആറ് അണക്കെട്ടുകളിൽ ഒന്ന് മുല്ലപ്പെരിയാർ,റിപ്പോർട്ട് സുപ്രീംകോടതിയിൽ


ജനങ്ങളുടെ ജീവൻ,സ്വത്ത്, ഭൂപ്രകൃതിയുടെ കിടപ്പ് എന്നിവയെല്ലെ ഡീ കമ്മീഷനിങ്ങിനെ പരിഗണിക്കുന്നത്. പ്രധാനമായും മൂന്ന് തരത്തിലായിരിക്കും ഡാമുകളുടെ ഡീ കമ്മീഷനിങ്ങ് നടത്തുക. അവയാണ് ഇനി പറയുന്നത്.


Decommissioning Methods Of Dams


ഒന്നുകിൽ അണക്കെട്ട് നിലനിർത്തിക്കൊണ്ട് തന്നെ അറ്റകുറ്റപ്പണി ചെയ്യാതെയോ അല്ലാതെയോ മറ്റൊരു ആവശ്യത്തിനായി അത് ഉപയോഗിക്കാം(ഉദാഹരണമായി ജലവിതരണത്തിനുള്ള അണക്കെട്ടാണെങ്കിൽ മറ്റെന്തെങ്കിലും ആവശ്യത്തിന് മാറ്റാം)


ALSO READ: #DecommissionMullaperiyarDam ന് പിന്തുണ അറിയിച്ചു നടൻ പൃഥ്വിരാജ്, രാഷ്ട്രീയം മാറ്റിവെച്ച് 40 ലക്ഷം ജീവനകൾക്ക് വേണ്ടി ഒന്നിക്കണമെന്ന് നടൻ


മറ്റൊന്ന് അണക്കെട്ടിന്റെ ഘടന ഭാഗികമായി നീക്കം ചെയ്യ്ത് പണികൾ പൂർത്തിയാക്കാം. അപകടകരമായ ഭാഗങ്ങൾ ഒഴിവാക്കിയുള്ള മാർഗമായിരിക്കും ഇത്.ഇതും അല്ലെങ്കിൽ അണക്കെട്ടിന്റെ ഘടന പൂർണമായും നീക്കം ചെയ്യുകയോ മറിച്ച് പുതിയ ഡാം പണിയുകയോ വേണം. ഇതിനെയാണ് ഡീ കമ്മീഷനിങ്ങ് എന്ന് പറയുന്നത്.


2025 ഒാടെ രാജ്യത്ത് ഏതാണ്ട് 1000 അണക്കെട്ടുകൾക്ക് 50 വർഷം പഴക്കമാവും എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. കോൺക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ്സാണ് 50 വർഷം.United Nations University Institute for Water, Environment and Health എന്ന് യു.എൻ സംഘടന നടത്തിയ പഠനത്തിലാണ് ഇത് പുറത്തു വന്നത്.


മുല്ലപ്പെരിയാറിൽ 


നിലവിലെ 125 വർഷം പഴക്കമുള്ള അണക്കെട്ട് പൊളിച്ച് പുതിയ അണക്കെട്ട് മുല്ലപ്പെരിയാറിൽ നിർമ്മിക്കണം എന്നാണ് ആവശ്യം. ഇതിന് തമിഴ്നാടിൻറെ സഹായം ആവശ്യമാണ്. പഴയ വെള്ളം നൽകൽ പാട്ടക്കരാർ ഇതിന് വിലങ്ങ് തടിയാണ്. സുർക്കി മിശ്രിതം കൊണ്ട് നിർമ്മിച്ചിട്ടുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാർ ഇത് ഏതാണ്ട് പൂർണമായും അപ്രത്യക്ഷമായി കഴിഞ്ഞു.


ALSO READ : Mullaperiyar Dam: പുതിയ അണക്കെട്ടിനുള്ള പരിസ്ഥിതി ആഘാത പഠനം പുരോ​ഗമിക്കുന്നുവെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ


ലോകത്തിലെ ആകെ ഡാമുകളുടെ കണക്കെടുത്താൽ മൂന്നാം സ്ഥാനത്തുള്ളത് ഇന്ത്യയാണ്  5000-ത്തോളം വലിയ അണക്കെട്ടുകൾ നമ്മുടെ രാജ്യത്തുണ്ട്. മുല്ലപ്പെരിയാറും അതിൽ ഉൾപ്പെടുന്നു. ഇതിൽ തന്നെ ഏതാണ്ട് 190 ഒാളം അണക്കെട്ടുകൾ നിർമ്മിച്ച വർഷം സെൻട്രൽ ഡാം രജിസ്റ്ററിൽ ഇല്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.