വന്യജീവി ആക്രമണങ്ങളിൽ ഇടുക്കി ജില്ല ശക്‌തമായ സമരങ്ങളിലേക്ക്. പൂപ്പാറയിൽ ബഹുജനറാലിയും പ്രതിഷേധ സമ്മേളനവും സംഘടിപ്പിച്ചു. രൂപതയിലെ യുവജന  സംഘടനങ്ങളുടെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരത്തിന് ശേഷമാണ് രണ്ടാം ഘട്ട  സൂചന സമരമെന്ന നിലയിലാണ് പൂപ്പാറയിൽ  ബഹുജന റാലിയും പ്രതിഷേധ സമ്മേളനവും സംഘടിപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വന്യജീവികളെ വനത്തിൽ തന്നെ അധിവസിപ്പിക്കാൻ നടപടിയെടുക്കുക. വന്യജീവികളുടെ എണ്ണം നിയന്ത്രിക്കുക. വന്യജീവികളേക്കാൾ മനുഷ്യന് മൂല്യം നൽകുന്ന നടപടികൾ സ്വീകരിക്കുക, വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് മതിയായ നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകുക,പരിക്കേറ്റവർക്ക് മതിയായ നഷ്ടപരിഹാരവും ചികിത്സാചെലവും നൽകുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധ സമരവും ബഹുജനറാലിയും സംഘടിപ്പിച്ചത്‌.


ALSO READ: മീനങ്ങാടിയെ വിറപ്പിച്ച കടുവ കൂട്ടിലായി


എസ്റ്റേറ്റ് പൂപ്പാറയിൽ നിന്നും  പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത ബഹുജന റാലി  പാലംപൂപ്പാറയിൽ എത്തിയതോടെ പ്രതിഷേധ സമ്മേളനം ആരംഭിച്ചു  സമ്മേളനം ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലികുന്നേൽ ഉത്‌ഘാടനം ചെയ്‌തു.  സർക്കാരിന്റെ ഭഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായില്ലയെങ്കിൽ തുടർ സമരങ്ങളുമായി മുന്നോട്ട് പോകുവനാണ് ഇടുക്കി രൂപതയുടെയും യുവജന ഭക്‌തസംഘടനകളുടെയും തീരുമാനം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.