ഇടുക്കി: ഇടുക്കിയിൽ തുടർച്ചയായി വന്യമൃ​ഗശല്യം ഉണ്ടാകുന്ന സാഹചര്യത്തിൽ തോട്ടം മേഖലയിലെ  ഇടവഴികളില്‍ വഴി വിളക്കുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലയില്‍ വന്യമൃഗ ആക്രമണം പതിവാകുന്ന സാഹചര്യത്തിലാണ് വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന ഉയരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാന വഴികളില്‍ വഴി വിളകുകള്‍ ഉണ്ടെങ്കിലും ഇടവഴികളില്‍ വെളിച്ചമില്ലാത്തത് മൂലം വന്യമൃഗങ്ങളുടെ സാന്നിധ്യം അറിയാന്‍ സാധിക്കുന്നില്ല. ഇത് പലപ്പോഴും അപകടത്തിന് വഴിവയ്ക്കുകയാണ്. ജില്ലയില്‍ മനുഷ്യജീവന് ഭീഷണി ഉയര്‍ത്തി വന്യ ജീവി ആക്രമണം പതിവാകുകയാണ്. തോട്ടം മേഖലകളിലാണ് ആക്രമണം കൂടുതലായുള്ളത്.


കാട്ടനകള്‍ക്ക് പുറമെ കാട്ടുപോത്ത്, കടുവ. കാട്ടുപന്നി എന്നിവയും ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നു. കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാറില്‍ തേയിലത്തോട്ടം തോഴിലാളികള്‍ക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായി. രണ്ട് സ്ത്രീ തൊഴിലാളികള്‍ക്ക് പരിക്കേറ്റു. തേക്കടിയിലും ചിന്നക്കനാലിലും ഉണ്ടായ കാട്ടാന ആക്രമണങ്ങളിലായി രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.


ALSO READ: എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ വീണ്ടും പുലിയുടെ സാന്നിധ്യം; ഭീതിയിൽ നാട്ടുകാർ, പരിശോധന നടത്തി വനം വകുപ്പ്


മൂന്നാര്‍, മാങ്കുളം മേഖലകളില്‍ പുലിയുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ പറയുന്നു. സൈലന്റ് വാലിയില്‍ കഴിഞ്ഞയാഴ്ച കന്നുകാലികളെ കടുവ കൊന്നിരുന്നു. തോട്ടം മേഖലയില്‍ വന്യമൃഗങ്ങളെ ഭയന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്ന് പ്രദേശവാസികൾ പറയുന്നു. സന്ധ്യയായാല്‍ ഒറ്റപ്പെട്ട തോട്ടം മേഖലകളിലെ ഇടവഴികള്‍ വിജനമാണ്. 


വെളിച്ച കുറവ് മൂലം വന്യമൃഗങ്ങളുടെ സാന്നിധ്യവും തിരിച്ചറിയാനാകുന്നില്ല. ജില്ലയിലെ തോട്ടം മേഖലകളില്‍ പുലര്‍ച്ചെ നിരവധി ആളുകളാണ് പ്രഭാത സവാരിക്കായി ഇറങ്ങുന്നത്. ഇവരുടെ സുരക്ഷയ്ക്കും വഴി വിളക്കുകൾ ആവശ്യമാണ്. പ്രധാന റോഡുകളില്‍ വഴി വിളക്കുകളും ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും തോട്ടം മേഖലയിലെ വിജനമായ ഉള്‍പ്രദേശങ്ങളിൽ വെളിച്ചമില്ലാത്ത അവസ്ഥയാണുള്ളത്. ഇതിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.