Kochi : ജനവാസ കേന്ദ്രത്തിൽ കാട്ടുപന്നിയുടെ ആക്രമണം. ഗൃഹനാഥനെ   കുത്തി പരിക്കേല്പിച്ചു. മൂക്കന്നൂർ പഞ്ചായത്തിൽ കോക്കൂന്നിൽ  പുല്ലുത്തിപ്പാടത്തിന് സമീപം താമസിക്കുന്ന കിടങ്ങേത്ത്  കെ.ടി. മാത്തച്ചനെ (59) യാണ്  രാവിലെ ഏഴരയോടെ വീട്ടുമുറ്റത്ത് വച്ച് കാട്ടുപന്നി കുത്തി പരിക്കേല്പിച്ചത്. കുട്ടികൾ സ്കൂളിൽ പോകുന്നതിനു വേണ്ടി തയ്യാറെടുക്കുമ്പോഴായിരുന്നു സംഭവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

വീട്ടുമുറ്റത്ത് നിന്ന മാത്തച്ചനെ ചീറി വന്ന കാട്ടുപന്നി കുത്തി മറിച്ചിടുകയായിരുന്നു.  നിലത്ത് വീണ മാത്തച്ചൻ്റെ രണ്ട്   കാലുകളിലും ദേഹത്തും മുഖത്തും ചുണ്ടിലും കുത്തി പരിക്കേല്പിച്ചിട്ടുണ്ട്.  മാത്തച്ചൻ്റെ നിലവിളി കേട്ടാണ് ഭാര്യയും നാട്ടുകാരും ഓടിയെത്തിയത്.  ഇതിനിടെ കാട്ടുപന്നി തിരിച്ചു വന്ന് മാത്തച്ചനെ വീണ്ടും കുത്തി.


ALSO READ: ആദ്യ വരുമാനത്തിൽ സാധിച്ച ആഗ്രഹം, ഇനി ജീവിതത്തിലെ ലക്ഷ്യം ഇതാണ്; മനസു തുറന്ന് യൂട്യൂബർ ലിയ മാത്യു


പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ മാത്തച്ചനെ ഉടനെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അങ്കമാലി എൽ.എഫ്.ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജനവാസ കേന്ദ്രങ്ങളിലേക്ക് കാട്ടുപന്നികളുടെ ആക്രമണം ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. പരിക്കേറ്റ മാത്തച്ചന്  അടിയന്തര സഹായം നൽകാൻ  വനം വകുപ്പ് ഉദ്യോഗസ്ഥരുടെ  ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.