Wild Animal Attack: മൂന്നാറില്‍ വന്യജീവി ആക്രമണം വർധിക്കുന്നു; വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ വീണ്ടും പുലിയുടെ ആക്രമണം
Idukki Wild Animal Attack: ജനവാസ മേഖലയിൽ വന്യമൃഗങ്ങളുടെ ഭീഷണി വർധിക്കുകയാണെന്നും ഇതിനെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്നും പരാതി ഉയർന്നിട്ടുണ്ട്.
ഇടുക്കി: മൂന്നാറില്‍ വീണ്ടും വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ പുലിയുടെ ആക്രമണം. കടലാര്‍ ഈസ്റ്റ് ഡിവിഷനിലാണ് പശുവിനെ പുലി ആക്രമിച്ചത്. കാണാതായ പശുവിനെ അന്വേഷിച്ചെത്തിയ പ്രദേശവാസി പുലി പശുവിനെ ആക്രമിക്കുന്നത് കണ്ടെന്ന് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ പശുവിന് ചികിത്സ ലഭ്യമാക്കി.
മൂന്നാറില്‍ വന്യജീവിയാക്രമണം വർധിക്കുന്നതായി പരാതി ഉയർന്നിരുന്നു. കടലാര്‍ ഈസ്റ്റ് ഡിവിഷനില്‍ പ്രദേശവാസിയായ ജയശങ്കറിന്റെ പശുവിനെയാണ് പുലി ആക്രമിച്ചത്. മുമ്പും ഇതേ പശു പുലിയുടെ ആക്രമണത്തിന് ഇരയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പശുവിന് ചികിത്സ ലഭ്യമാക്കി. മേയാന്‍ വിട്ട പശു തിരികെ വരാതെ വന്നതോടെയായിരുന്നു ആളുകള്‍ തിരക്കിയിറങ്ങിയത്.
ALSO READ: മഴയുടെ തീവ്രത കുറയുന്നു; വടക്കൻ കേരളത്തിൽ രണ്ട് ദിവസം കൂടി ശക്തമായ മഴ
കാണാതായ പശുവിനെ അന്വേഷിച്ചെത്തിയ പ്രദേശവാസി പുലി പശുവിനെ ആക്രമിക്കുന്നത് കണ്ടെന്ന് പറയുന്നു. കടലാര്‍ ഈസ്റ്റ് ഡിവിഷനിലും വെസ്റ്റ് ഡിവിഷനിലുമായി പുലിയുടെ ആക്രമണത്തില്‍ ഇതിനോടകം പതിനഞ്ചിലധികം പശുക്കള്‍ കൊല്ലപ്പെട്ടതായി പ്രദേശവാസികള്‍ പറയുന്നു. ഒന്നിലധികം പുലികളുടെ സാന്നിധ്യം പ്രദേശത്തുണ്ടെന്നാണ് ആളുകള്‍ പറയുന്നത്. ജനവാസ മേഖലയില്‍ ഇറങ്ങി ആക്രമണം നടത്തുന്ന പുലികളെ പിടികൂടി നീക്കണമെന്ന ആവശ്യവും ശക്തമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.