കൽപ്പറ്റ: വയനാട് തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്ക്. അപ്പപ്പാറ സ്വദേശി ശ്രീനിവാസനാണ് പരിക്കേറ്റത്. പരിക്കേറ്റ ശ്രീധരൻ വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. തിരുനെല്ലി അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് ആക്രമണമുണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയെടുക്കാനായി റോഡിലൂടെ നടന്നു വരികയായിരുന്ന ശ്രീനിവാസന്‍ കാട്ടാനയുടെ മുമ്പില്‍ പെടുകയായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നിലത്ത് വീണ ശ്രീനിവാസനെ ആന കാല്‍ കൊണ്ട് തട്ടിയതായാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ബഹളം വെച്ചതോടെ ആന പിന്‍വാങ്ങി. പരിക്കേറ്റ ശ്രീനിവാസനെ വനപാലകരും, നാട്ടുകാരും ചേര്‍ന്നാണ് മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചത്. 


ALSO READ: കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ചത് 24 മലയാളികളെന്ന് നോർക്ക, ഏഴ് പേരെ തിരിച്ചറിഞ്ഞിട്ടില്ല; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം


അതേസമയം, വയനാട് കുറിച്യര്‍ മലയിലും കാട്ടാന ആക്രമണമുണ്ടായി. എസ്റ്റേറ്റില്‍ പണിക്ക് പോവുകയായിരുന്ന നാട്ടുകാരന്‍ ഷാജിക്ക് നേരെ ആന പാഞ്ഞടുത്തു. ഷാജി സഞ്ചരിച്ച ബൈക്ക് ആന തകര്‍ത്തു. ബൈക്ക് നിര്‍ത്തി ഓടി രക്ഷപ്പെട്ടതിനാല്‍ പരിക്ക് പറ്റിയില്ല. രാവിലെ 6.30 ഓടെ ആയിരുന്നു ആക്രമണം.


പനമരത്ത് കിണറിന്റെ സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിനിടെ അപകടം; തൊഴിലാളി മരിച്ചു


കൽപ്പറ്റ: വയനാട് പനമരം എരനെല്ലൂരില്‍ കിണറിന്റെ സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു.   കോഴിക്കോട് രാമനാട്ടുകര ചൂരപ്പട്ട ആരക്കോട് മുഹമ്മദ് ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കൂടെ അപകടത്തില്‍പ്പെട്ട അതിഥി തൊഴിലാളികളായ അമിത് കിദു, അബിന്‍ ബുര്‍ഹ എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. 


സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിനിടെ മൂവരും ചവിട്ടിനിന്ന പലക തെന്നിമാറിയാണ് അപകടമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആഴമുള്ള കിണിറ്റിലേക്ക് വീണ ഇവരില്‍ അതിഥി തൊഴിലാളികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. തുടര്‍ന്ന് മാനന്തവാടിയില്‍ നിന്നുമെത്തിയ അഗ്‌നി രക്ഷാ സേനാംഗങ്ങളാണ് കിണര്‍ വെള്ളത്തില്‍ അകപ്പെട്ട് കിടന്നിരുന്ന മുഹമ്മദിനെ പുറത്തെടുത്തത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന മുഹമ്മദിന് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.