Wild boar attack: കട്ടപ്പനയിൽ കാട്ടുപന്നി ആക്രമണം; കർഷകന് പരിക്ക്
Wild boar attack in Kattapana: കൃഷിയിടത്തിൽ ഏലത്തിന് പണിയെടുക്കുന്നതിനിടയിലായിരുന്നു കാട്ടുപന്നിയുടെ ആക്രമണം.
ഇടുക്കി: കട്ടപ്പന ഉപ്പുതറയിൽ കാട്ടുപന്നി അക്രമത്തിൽ കർഷകന് പരിക്ക്. ചീന്തലാർ ആനപ്പള്ളം പുത്തൻവീട്ടിൽ സെൽവരാജനെയാണ് കൃഷിയിടത്തിലെ പണിക്കിടെ കാട്ടുപന്നി അക്രമിച്ചത്. വയറിനു സാരമായി പരിക്കേറ്റ സെൽവരാജ് ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഉപ്പുതറ ചീന്തലാർ ആനപ്പള്ളം പുത്തൻവീട്ടിൽ സെൽവരാജിന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കൃഷിയിടത്തിൽ ഏലത്തിന് പണിയെടുക്കുന്നതിനിടയിലാണ് കാട്ടുപന്നി സെൽവരാജിനെ ആക്രമിച്ചത്. ഓടിയെത്തിയ കാട്ടുപന്നി ഇയാളുടെ വയറിൽ കടിച്ച് സാരമായി പരിക്കേൽപ്പിച്ചു. ഇതിന് പിന്നാലെ സെൽവരാജ് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
ALSO READ: കാട്ടുപൂച്ചയുടെ കടിയേറ്റ മരിച്ചയാൾക്ക് പേവിഷബാധയേറ്റെന്ന് സ്ഥിരീകരണം
മേഖലയിൽ സ്ഥിരമായി കാട്ടുപന്നികൾ കൃഷിയിടങ്ങൾ നശിപ്പിക്കാറുണ്ട്. കർഷകർ വിവിധ പ്രതിരോധന മാർഗങ്ങൾ സ്വീകരിച്ചിട്ടും കാട്ടുപന്നികൾ കൃഷിയിടത്തിൽ ഇറങ്ങി നാശം വിതക്കുന്നത് പതിവാണ്. കൂടാതെ മനുഷ്യന്റെ ജീവനും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. പൂട്ടിപ്പോയ പീരുമേട് എസ്റ്റേറ്റിന്റെ തേയിലക്കാടുകളാണ് സമീപ പ്രദേശങ്ങളിലുള്ളത്. അതുകൊണ്ടു തന്നെ കാട്ടുപന്നികൾ ധാരാളമായി ഇവിടെ വിഹരിക്കുന്നുമുണ്ട്. കാട്ടുപന്നികൾ കൃഷിയിടത്തിൽ കടക്കാതിരിക്കാനുള്ള ശാശ്വതമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന ആവശ്യമാണ് കർഷകർക്കുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...