ഇടുക്കി: ഇടുക്കിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് പരിക്കേറ്റു. നെടുംകണ്ടം തൂവൽ സ്വദേശി ബിനോയ് എന്ന കർഷകനാണ് പരിക്കേറ്റത്. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ പിന്നിൽ നിന്നെത്തിയ കാട്ടുപന്നി ബിനോയിയെ ആക്രമിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ആക്രമണത്തിൽ നിലത്തുവീണ ബിനോയ്ക്ക് നേരെ കാട്ടുപന്നി വീണ്ടും പാഞ്ഞടുത്തു. സമീപത്തെ കുഴിയിലേക് ബിനോയ്‌ വീണതോടെയാണ് കാട്ടു പന്നി പിന്മാറിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇയാളുടെ കാലിലും പുറത്തും പരിക്കേറ്റിട്ടുണ്ട്. ബിനോയ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മേഖലയിൽ കാട്ടുപന്നികൾ ഉണ്ടെങ്കിലും പകൽ സമയത്ത് കാർഷിക മേഖലയിൽ മുൻപ് ശല്യം ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.


Also Read: 3690 കിലോ അരി,1230 കിലോ ചെറുപയർ മരുന്നുകൾ വേറെ: ഗുരുവായൂരപ്പൻറെ ഗജവീരൻമാർക്കിനി സുഖ ചികിത്സ


അടുത്തിടെ കട്ടപ്പന ഉപ്പുതറയിൽ കാട്ടുപന്നി അക്രമത്തിൽ കർഷകന് പരിക്കേറ്റിരുന്നു. ചീന്തലാർ ആനപ്പള്ളം പുത്തൻവീട്ടിൽ സെൽവരാജനെയാണ് കൃഷിയിടത്തിലെ പണിക്കിടെ കാട്ടുപന്നി അക്രമിച്ചത്. വയറിനു സാരമായി പരിക്കേറ്റ സെൽവരാജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഓടിയെത്തിയ കാട്ടുപന്നി ഇയാളുടെ വയറിൽ കടിച്ച് സാരമായി പരിക്കേൽപ്പിക്കുകയായിരുന്നു.


മേഖലയിൽ സ്ഥിരമായി കാട്ടുപന്നികൾ കൃഷിയിടങ്ങൾ നശിപ്പിക്കാറുണ്ട്. കർഷകർ വിവിധ പ്രതിരോധന മാർഗങ്ങൾ സ്വീകരിച്ചിട്ടും കാട്ടുപന്നികൾ കൃഷിയിടത്തിൽ ഇറങ്ങി നാശം വിതക്കുന്നത് പതിവാണ്. കൂടാതെ മനുഷ്യന്റെ ജീവനും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. പൂട്ടിപ്പോയ പീരുമേട് എസ്റ്റേറ്റിന്റെ തേയിലക്കാടുകളാണ് സമീപ പ്രദേശങ്ങളിലുള്ളത്. അതുകൊണ്ടു തന്നെ കാട്ടുപന്നികൾ ധാരാളമായി ഇവിടെ വിഹരിക്കുന്നുമുണ്ട്. കാട്ടുപന്നികൾ കൃഷിയിടത്തിൽ കടക്കാതിരിക്കാനുള്ള ശാശ്വതമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന ആവശ്യമാണ് കർഷകർക്കുള്ളത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.