Wild boar Killing | കാട്ടു പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം, കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച
നിയമത്തിന്റെ അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്തി കാട്ടു പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും നേരിട്ട് ഇവയെ കൊല്ലാന്‍ സാധിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ കാട്ടുപന്നി ശല്യം ഉള്‍പ്പെടെ വനം വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വനം-വന്യജീവി മന്ത്രി എ.കെ.ശശീന്ദ്രന്‍ കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന വകുപ്പു മന്ത്രി ഭൂപേന്ദ്ര യാദവുമായി കൂടിക്കാഴ്ച്ച നടത്തും. .
21ന് വൈകിട്ട് നാലിന് ന്യൂഡല്‍ഹിയിലാണ് കൂടിക്കാഴ്ച. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് നിരവധി കത്തുകള്‍ അയച്ചെങ്കിലും ഇതുവരെ അനുകൂലമായ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്ര വനം മന്ത്രിയെ നേരിട്ട് കാണുന്നത്.
ഇവയെ നിയമത്തിന്റെ അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്തി ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും നേരിട്ട് ഇവയെ കൊല്ലാന്‍ സാധിക്കും. ഈ പദ്ധതികള്‍ നടപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം ആവശ്യമാണെന്ന കാര്യവും കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തും.
ALSO READ: Mullaperiyar | മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141 അടിക്ക് മുകളിൽ; ഒരു ഷട്ടർ കൂടി തുറന്നു
സംസ്ഥാനത്തെ വനങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയിച്ച് അവ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്നതിന് റവന്യുവകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കും. നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും അതിര്‍ത്തി സംബന്ധിച്ച രേഖകള്‍ കേടുകൂടാതെ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്നതിനും സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...