കാട്ടുപൂച്ചയുടെ കടിയേറ്റ മരിച്ചയാൾക്ക് പേവിഷബാധയേറ്റെന്ന് സ്ഥിരീകരണം
നിലമേല്‍ സ്വദേശിയായ മുഹമ്മദ് റാഫി ആണ് മരിച്ചത്.കഴിഞ്ഞ മേയ് 12നാണ് ഇദ്ദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്
തിരുവനന്തപുരം: കാട്ടുപൂച്ചയുടെ കടിയേറ്റ കൊല്ലം സ്വദേശി മരിച്ചത് പേവിഷബാധയേറ്റെന്ന് സ്ഥിരീകരണം. തിരുവനന്തപുരം പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസിൽ (എസ്.ഐ.എ.ഡി) നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്
നിലമേല്‍ സ്വദേശിയായ മുഹമ്മദ് റാഫി (48) ആണ് മരിച്ചത്.കഴിഞ്ഞ മേയ് 12നാണ് ഇദ്ദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. പനി, ഛര്‍ദി, വെള്ളവും ആഹാരവും ഇറക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളും പ്രകടിപ്പിച്ചിരുന്നു. 14-ന് മരിക്കുകയായിരുന്നു.
Also Read: K.Sudhakaran: മോന്‍സണ്‍ തട്ടിപ്പ് കേസ്; കെ.സുധാകരന്റെ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് ഹൈക്കോടതി
തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് എസ്.ഐ.എ.ഡിയില്‍ ലഭിച്ച തലച്ചോറിന്റെ സാമ്ബിള്‍ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കാട്ടുപൂച്ചയില്‍നിന്ന് കടിയേറ്റിരുന്നെന്ന് നേരത്തേ സ്ഥിരീകരിച്ചിരുന്നു ടാപ്പിംഗ് തൊഴിലാളിയാണ് മരിച്ച റാഫി. കടിയേറ്റതിന് പിന്നാലെ വാക്സിനെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...