തമിഴ്നാട്: ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയ ഒറ്റയാൻ അരിക്കൊമ്പനെ മയക്കുവെടി തമിഴ്നാട് വനംവകുപ്പ് വച്ചു. രാത്രി 12:30 ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ചാണ് മയക്കുവെടി വച്ചത്. പൂശാനംപെട്ടിക്കു സമീപമാണ് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. ആന കാടുവിട്ടിറങ്ങിയതിനെ തുടർന്നായിരുന്നു ഈ നടപടി. ശേഷം അരിക്കൊമ്പന്റെ കാലുകൾ ബന്ധിച്ച് എലഫന്റ് ആംബുലൻസിൽ കയറ്റുകയും വെള്ളിമല വനത്തിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഇടുക്കിയിൽ വന്യമൃ​ഗശല്യം രൂക്ഷം; വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു


അരിക്കൊമ്പന് നേരെ രണ്ടു ഡോസ് മയക്കുവെടി ഉപയോഗിച്ചെന്നാണ് സൂചന.  കൂടാതെ മൂന്നു കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.  അരിക്കൊമ്പന്റെ ആരോഗ്യ പരിശോധനയ്ക്കു ശേഷമാകും വനത്തിനുള്ളിലേക്കു കടത്തിവിടുന്നത്. കമ്പത്ത് മേയ് 27 ന് ജനവാസമേഖലയിലിറങ്ങി അരിക്കൊമ്പൻ പരിഭ്രാന്തി പരത്തിയതോടെ പിറ്റേന്ന് മയക്കുവെടിവയ്ക്കാൻ തമിഴ്നാട് വനംവകുപ്പ് തീരുമാനിക്കുകയും ഇതിന്റെ ഭാഗമായി കമ്പം മുനിസിപ്പാലിറ്റിയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഉണ്ടായി.  എന്നാൽ ആ സമയം അരിക്കൊമ്പൻ കാട്ടിലേക്കു മറഞ്ഞതോടെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.


Also Read: പ്രശസ്ത ഹാസ്യ താരം കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു


ചിന്നക്കനാലിനെയും പരിസര പ്രദേശങ്ങളെയും പരിഭ്രാന്തി പടർത്തിയ അരിക്കൊമ്പനെ ഏപ്രിൽ 29 ന് മയക്കുവെടി നൽകി നിയന്ത്രണത്തിലാക്കിയശേഷം ലോറിയിൽ പെരിയാർ വന്യജീവി സങ്കേതത്തിലെ മേദകാനത്ത് എത്തിച്ചു തുറന്നുവിട്ടിരുന്നു. ശേഷം ഉൾവനത്തിലേക്കു മറഞ്ഞ അരിക്കൊമ്പൻ ദിവസങ്ങൾക്കുള്ളിൽ തമിഴ്നാട് വനമേഖലയോടു ചേർന്ന് ജനവാസമുള്ള മേഘമലയിലെത്തുകയും ശേഷം കമ്പത്ത് ജനവാസ മേഖലയിലിറങ്ങുകയുമായിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.