ഇടുക്കി: ഇടുക്കിയിൽ വീണ്ടും ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം. കാട്ടാന വീണ്ടും പലചരക്ക് കട തകർത്തു. ചൊക്കനാട് എസ്റ്റേറ്റ് സൗത്ത് ഡിവിഷനിൽ പുണ്യവേലിന്റെ പലചരക്കുകടയാണ് കാട്ടാനക്കൂട്ടം തകർത്തത്. പതിനാറാമത്തെ തവണയാണ് ഈ കടയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാത്രി 12 മണിയോടെ സ്ഥലത്തെത്തിയ ആനക്കൂട്ടം കടയുടെ മുൻ വാതിൽ തകർത്ത് കടയിൽ ഉണ്ടായിരുന്ന അരി, ഗോതമ്പ്, പലചരക്ക് സാധനങ്ങൾ, പച്ചക്കറികൾ തുടങ്ങിവയെല്ലാം തിന്നു. രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ച് ആനകളാണ് കട തകർത്തത്. ഇരുപതിനായിരം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ജനുവരി പത്തൊൻപതാം തിയതി ഇതേ കട കാട്ടാന തകർത്തിരുന്നു. പിന്നീട് നാട്ടുകാർ  ആനക്കൂട്ടത്തെ കാട്ടിലേക്ക് വിരട്ടിയോടിക്കുകയായിരുന്നു.


ALSO READ: Wild Elephant Attack: സൂര്യനെല്ലിയില്‍ വീണ്ടും അരികൊമ്പന്റെ ആക്രണം; കാര്‍ഷിക ആവശ്യത്തിനായി നിര്‍മ്മിച്ച ഷെഡ് തകർത്തു


ഇടുക്കിയിൽ സൂര്യനെല്ലിയില്‍ വീണ്ടും അരികൊമ്പന്റെ ആക്രമണവും ഉണ്ടായി. കാര്‍ഷിക ആവശ്യത്തിനായി നിര്‍മിച്ച ഷെഡ് ഒറ്റയാന്റെ ആക്രണത്തില്‍ തകര്‍ന്നു. അരികൊമ്പന്‍, ജനവാസ മേഖലയില്‍ തമ്പടിയ്ക്കുന്നത് പതിവായിരിക്കുകയാണ്. മുട്ടുകാട് സ്വദേശിയായ, പയ്യാനിചോട്ടില്‍ വിജയകുമാര്‍ ഏലം കൃഷിയ്ക്കായി പാട്ടത്തിനെടുത്ത ഭൂമിയിലാണ് ആനയുടെ ആക്രമണം ഉണ്ടായത്.


ഉപകരണങ്ങള്‍ സൂക്ഷിയ്ക്കുന്നതിനായി നിര്‍മിച്ച ഷെഡ് അരികൊമ്പന്‍ പൂര്‍ണ്ണമായും തകര്‍ത്തു. കൃഷിയിടത്തിലെ ജലവിതരണത്തിനായി സ്ഥാപിച്ചിരുന്ന മോട്ടറും തകര്‍ത്തു. നിരവധി ഏലചെടികളും നശിപ്പിച്ചു. അരികൊമ്പനെ മയക്ക് വെടി വെച്ച് പിടികൂടുന്നതിനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കഴിഞ്ഞ ദിവസം ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.