Wild Elephant Attack: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം; വ്യാപക കൃഷിനാശം
Wild Elephant Attack: കാട്ടാനക്കൂട്ടങ്ങൾ പ്രദേശത്ത് വലിയ രീതിയിലുള്ള കൃഷിനാശമാണ് വരുത്തുന്നത്.
തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണം. കാട്ടാനയുടെ ആക്രമണത്തിൽ വലിയ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. വെറ്റിലപ്പാറ സ്വദേശി കൈതവളപ്പിൽ അശോകന്റെ പോത്തുകുട്ടി കാട്ടാന മറിച്ചിട്ട എണ്ണപ്പനയുടെ അടിയിൽപ്പെട്ട് ചത്തു. പ്ലാന്റേഷൻ കോർപ്പറേഷന്റെ ഇലക്ട്രിക് പെൻസിൽ തകർത്തെത്തുന്ന കാട്ടാനക്കൂട്ടങ്ങൾ പ്രദേശത്ത് വലിയ രീതിയിലുള്ള കൃഷിനാശമാണ് വരുത്തുന്നത്.
അതിരപ്പിള്ളിയിൽ വിവിധ ഭാഗങ്ങളിൽ കാട്ടാനകളുടെ കൂട്ടം ചേർന്നും അല്ലാതെയുമുള്ള ആക്രമണങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം ആനയുടെ ആക്രമണത്തിൽ നിന്ന് ദമ്പതികളും ലോട്ടറി കച്ചവടക്കാരനും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
വൈകിട്ട് അഞ്ചരയോടെ വെറ്റിലപ്പാറ പോലീസ് സ്റ്റേഷന് സമീപമുള്ള സുബ്രഹ്മണ്യ ക്ഷേത്രത്തിൽ എത്തിയ കൈതവളപ്പിൽ ശശിയും ഭാര്യ ശാരദയുമാണ് ആനയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.
പുഴ കടന്നാണ് കാട്ടാന ക്ഷേത്രത്തിന് സമീപത്തെത്തിയത്. ആന ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുള്ളിലേക്ക് കയറിയ വിവരം ഇതുവഴി വന്ന യാത്രക്കാർ വിളിച്ച് പറഞ്ഞതോടെയാണ് ക്ഷേത്രത്തിനകത്ത് നിന്നവർ അറിഞ്ഞത്. ഇതോടെ മതിലിന് പിൻഭാഗത്തുള്ള കവാടത്തിലൂടെ ദമ്പതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ലോട്ടറി കച്ചവടക്കാരന് നേരെയും കാട്ടാനയുടെ ആക്രമണമുണ്ടായി.
പുളിയിലപ്പാറ മേഖലയിൽ വച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കച്ചവടം കഴിഞ്ഞ് അതിരപ്പിള്ളി ഭാഗത്തേക്ക് വരികയായിരുന്ന കൂട്ടാലപറമ്പിൽ ജസ്റ്റിനാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പാഞ്ഞടുത്ത ആനയുടെ ആക്രമണത്തിൽ നിന്ന് സ്കൂട്ടർ ഉപേക്ഷിച്ചാണ് ഇയാൾ ഓടി രക്ഷപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.