ഇടുക്കി: മൂന്നാറിലെ തോട്ടം മേഖലയിൽ കാട്ടാന ശല്യം വീണ്ടും രൂക്ഷമാകുന്നു. മഴക്കാലമെത്തിയിട്ടും ആനകൾ തീറ്റതേടി ജനവാസ മേഖലകളിൽ ഇറങ്ങുന്നതാണ് പ്രതിസന്ധിയായിട്ടുള്ളത്. മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിൽ ഇന്നലെ പുലർച്ചെ കാട്ടാന ആക്രമണം ഉണ്ടായി. വീടിന് നേരെയുണ്ടായ കാട്ടാന ആക്രമണത്തിൽ വീടിന്റെ ജനാല തകർന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫീൽഡ് ഓഫീസർ സുരേഷിന്റെ വീടിന് നേരെയാണ് പുലർച്ചെ നാലരയോടെ ആക്രമണം ഉണ്ടായത്. തുടർന്ന് പ്രദേശവാസികൾ ബഹളമുണ്ടാക്കി ആനകളെ തുരത്തി. കഴിഞ്ഞ ദിവസം ചൊക്കനാട് എസ്റ്റേറ്റ് ആശുപത്രിയുടെ ഭാഗമായി ഉണ്ടായിരുന്ന അടുക്കള പൂർണ്ണമായി കാട്ടാന തകർത്തിരുന്നു.


ALSO READ: ഇടുക്കിയിൽ കാട്ടാന ആക്രമണം; ഒരാൾ മരിച്ചു


ചൊക്കനാട് മേഖലയിൽ കാട്ടാനകളുടെ സാന്നിധ്യം വർധിച്ചിട്ടുള്ളത് ആളുകളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. തോട്ടം മേഖലയിൽ വന്യമൃ​ഗങ്ങളുടെ ആക്രമണം രൂക്ഷമാകുന്നതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വന്യമൃ​ഗങ്ങളുടെ ശല്യം രൂക്ഷമായതോടെ രാത്രികാലങ്ങളിൽ പ്രദേശത്തെ കുടുംബങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. 



മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.