ഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. സൂര്യനെല്ലി തിരുവള്ളുവർ കോളനിയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. രാവിലെ നടക്കാനിറങ്ങിയ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. സിങ്കുകണ്ടം കൃപാഭവനിൽ ബാബു (60) ആണ് കൊല്ലപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ നടക്കാനിറങ്ങിയ ബാബു വീടിന് സമീപത്ത് വച്ച് തന്നെ കാട്ടാനയുടെ മുന്നിൽ അകപ്പെട്ടു. വെളിച്ചം കുറവായിരുന്നതിനാൽ ആന നിൽക്കുന്നത് ബാബു കണ്ടില്ല. വേനൽ കനത്തതോടെ വന്യമൃ​ഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് വർധിച്ചിരിക്കുകയാണ്. വന്യമൃ​ഗ ശല്യത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പരാതി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.