വയനാട്: വന്യജീവി സങ്കേതത്തില്‍ ഇറങ്ങി ആനകളുടെ ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ച സഞ്ചാരികള്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന്  രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബത്തേരി -മൈസൂര്‍ ദേശീയ പാതയില്‍ സംസ്ഥാന അതിര്‍ത്തിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. കാട്ടാനയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഇറങ്ങിയവരുടെ നേരെ ആന ഓടിയടുക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ആനക്കുട്ടി ഉൾപ്പെടെ മൂന്ന് ആനകളാണ് ഉണ്ടായിരുന്നത്. സഞ്ചാരികൾ വാഹനം നിർത്തി പുറത്തിറങ്ങി വീഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് ആന ആക്രമിക്കാനെത്തിയത്. ആന ആക്രമിക്കാൻ വരുന്നത് കണ്ട് രണ്ട് പേർ ഓടുന്നത് വീഡിയോയിൽ കാണാം. ഇവർക്ക് സമീപത്ത് കൂടെ വാഹനവും പോകുന്നുണ്ട്.


ഓടുന്നതിനിടെ ഒരാൾ താഴെ വീഴുന്നത് ദൃശ്യങ്ങളിൽ കാണാം. ഇയാളുടെ മുകളിലൂടെ ആനയുടെ കാലുകൾ നീങ്ങുന്നുണ്ട്. എന്നാൽ ചവിട്ടേൽക്കാതെ ഇയാൾ രക്ഷപ്പെട്ടു. ഉടൻ തന്നെ ഇയാൾ മരങ്ങൾക്കിടയിലേക്ക് നിരങ്ങി പോകുന്നത് കാണാം. തലപ്പുഴ കണ്ണോത്തുമല സ്വദേശി സവാദ് ആണ് വീഡിയോ പകർത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.