വയനാട് സുൽത്താൻബത്തേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. ചെതലയം പുകലമാളം കാട്ടുനായ്ക്ക കോളനിയിലെ ശാന്തയുടെ മകൻ രമേശനാണ് പരിക്കേറ്റത്. വാരിയെല്ലുകൾക്ക് പൊട്ടലേറ്റ രമേശ് ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബന്ധുവീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചതിനുശേഷം സമീപത്തെ സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെയാണ് രമേശിനുനേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കോളനി റോഡിന് സമിപത്തെ കൃഷിയിടത്തിൽ നിന്നിരുന്ന കാട്ടാന രമേശിനുനേരെ പാഞ്ഞടുത്ത തുമ്പികൈകൊണ്ട് അടിക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് റോഡിൽ വീണ രമേശിനെ വീണ്ടും ആക്രമിക്കാൻ ശ്രമിച്ചു. 


ALSO READ: സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ സ്പെഷ്യല്‍ ഡ്രൈവ്: 153 പേര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെ നിയമനടപടികള്‍; 53 പേര്‍ കരുതല്‍ തടങ്കലിൽ


ഇതിനിടെ രമേശിന്റെ സഹോദരൻ രതീഷ് ഓട്ടോറിക്ഷയിൽ ഇതുവഴിയെത്തിയതിനാലാണ് രമേശിന്റെ ജീവൻ രക്ഷിക്കാനായത്. സഹോദരനെ ആന ആക്രമിക്കുന്നത് കണ്ട് രതീഷ് ഹോൺ മുഴക്കി ആനയെ പിന്തിരിപ്പിക്കുകയായിരുന്നു. സ്ഥലത്ത് നിന്ന് ആന അൽപം മാറിയതോടെ ധൈര്യം സംഭരിച്ച് രമേശിനെ ഓട്ടോറിക്ഷയിൽ കയറ്റി ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. 


ആനയുടെ ആക്രമണത്തിൽ രമേശിന്റെ ഇടുതുവശത്തെ മൂന്ന് വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ട്. കൂടാതെ ഇടതു കണ്ണിനുമുകളിലും ഇരുകാലുകൾക്കും , ഇടതുകൈയുടെ ഷോൾഡറിനും പരുക്കേറ്റു. പ്രദേശത്ത് കഴിഞ്ഞ എതാനും നാളുകളായി കാട്ടാന ശല്യം രൂക്ഷമായി തുടരുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.