Wild elephant attack: വയനാട് തോൽപ്പെട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം
Wild Elephant Attack Wayanad: നരിക്കല്ല് സ്വദേശി ലക്ഷ്മണനാണ് മരിച്ചത്. നാലുവർഷത്തിനിടെ പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തിൽ മരിക്കുന്ന മൂന്നാമത്തെ ആളാണ് ലക്ഷ്മണൻ.
വയനാട്: തോൽപ്പെട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാദ്യം. നരിക്കല്ല് സ്വദേശി ലക്ഷ്മണനാണ് മരിച്ചത്. നാലുവർഷത്തിനിടെ പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തിൽ മരിക്കുന്ന മൂന്നാമത്തെ ആളാണ് ലക്ഷ്മണൻ.
തോൽപ്പെട്ടി നരിക്കല്ലിലെ ഭാർഗവി എസ്റ്റേറ്റിൽ കാവൽക്കാരനായ ലക്ഷ്മണനെ ഇന്നലെ മുതലാണ് കാണാതായത്. ഇന്ന് രാവിലെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കാപ്പി തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് എത്തിയ വനപാലകർ ആക്രമിച്ചത് ആനയാണെന്ന് സ്ഥിരീകരിച്ചു. ലക്ഷ്മണന്റെ മരണത്തിൽ കേസെടുത്ത തിരുനെല്ലി പോലീസ് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വയനാട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
കഴിഞ്ഞ നാല് വർഷത്തിനിടെ മൂന്ന് തൊഴിലാളികളാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തിരുനെല്ലി പഞ്ചായത്തിൽ മാത്രം ഇതുവരെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ 87 പേരാണ് കൊല്ലപ്പെട്ടത്.