വയനാട് : ബത്തേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. ബത്തേരി വള്ളുവാടി തോരമംഗലം സ്വദേശി സജിലിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇന്ന് നവംബർ 20 രാവിലെ ആറ് മണിയോടെ സംഭവം നടക്കുന്നത്. രാവിലെ ബൈക്കിൽ അമ്പലത്തിലേക്ക് പോകും വഴിയാണ് സജിൽ കാട്ടാനയുടെ മുമ്പിൽ പെടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആനയെ കണ്ട സജിൽ ബൈക്ക് ഉപേക്ഷിച്ച തിരഞ്ഞോടുകയും ചെയ്തു. യുവാവിനെ പിന്തുടർന്നെത്തിയാണ് ആന ആക്രമിച്ചത്. സജിലിനെ ആന മൂന്ന് തവണ കുത്തുകയും ചെയ്തു. കാട്ടാന ആക്രമണത്തിൽ യുവാവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ സജിലിനെ ആദ്യം ബത്തേരിയിലുള്ള സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.