ഇടുക്കി: കാട്ടാന ആക്രമണം രൂക്ഷമായ മേഖലകളിൽ വയനാട്ടിലും പാലക്കാടും ദൗത്യം വിജയകരമായി പൂർത്തിയാക്കിയ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ടീമിനെ അയക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫോറസ്റ്റ് വാച്ചർ ശക്തിവേലിന്റെ മകൾക് ജോലി നൽകുമെന്നും മന്ത്രി അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കാട്ടാനയുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ഇടുക്കിയിലേക്ക് പ്രത്യേക ദൗത്യസംഘത്തെ അയക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇടുക്കിയിലെ ശാന്തൻപാറ ചിന്നക്കനാൽ പഞ്ചായത്തുകളിൽ കാട്ടാന ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ഇടുക്കി കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജനവാസ മേഖലകൾക് സംരക്ഷണം ഒരുക്കി 21 കിലോമീറ്റർ ഹാങ്ങിങ് സോളാർ ഫെൻസിങ് സ്ഥാപിക്കാനും തീരമാനമായി.


ALSO READ: Leopard: പാലക്കാട് മണ്ണാർക്കാട് കോഴിക്കൂട്ടിലെ വലയിൽ കുടുങ്ങി പുലി; മയക്കുവെടിവച്ച് പിടികൂടാൻ നീക്കം


മൂന്ന് മേഖലകളിൽ ഹൈമാറ്റ്സ് ലൈറ്റ് സ്ഥാപിക്കാൻ മൂന്ന് കോടി രൂപ അനുവദിക്കാനും യോഗത്തിൽ തീരുമാനമായി. അരിക്കൊമ്പൻ, ചക്കകൊമ്പൻ, മൊട്ടവാലൻ തുടങ്ങിയ ഒറ്റയാന്മാരാണ് തോട്ടം മേഖലയിൽ നാശം വിതക്കുന്നത്. ദൗത്യസംഘം എത്തുന്നതോടെ, ഇവയെ തുരത്താനാകുമെന്നാണ് പ്രതീക്ഷ. മന്ത്രി റോഷി അഗസ്റ്റിൻ, എംഎൽഎമാർ, ജില്ലാ കലക്ടർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.