Wild elephant: അട്ടപ്പാടിയിൽ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ വാഹനത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന- വീഡിയോ
Wild elephant attack: ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്താനെത്തിയ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ വാഹനം ആക്രമിക്കാനായി കാട്ടാന പാഞ്ഞടുക്കുകയായിരുന്നു.
പാലക്കാട്: അട്ടപ്പാടിയിൽ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ വാഹനത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന. ദൊഡ്ഡുക്കട്ടിയിലാണ് ആർ ആർ ടി വാഹനത്തിന് നേരെ കാട്ടാന പാഞ്ഞടുത്തത്. ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്താനെത്തിയ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ വാഹനത്തിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു.
ഈ മാസം മൂന്നാം തവണയാണ് അട്ടപ്പാടിയിൽ ഒറ്റയാൻ ആർ ആർ ടി വാഹനം ആക്രമിക്കാൻ പാഞ്ഞടുക്കുന്നത്. ഇതേ കാട്ടാനയാണ് പുതൂർ പട്ടണക്കല്ലിൽ ആദിവാസി യുവാവിനെയും പ്ലാമരത്ത് യുവതിയേയും ചവിട്ടി കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. അട്ടപ്പാടിയിൽ എഴുപതോളം കാട്ടാനകൾ ഉള്ളതായും അതിൽ അഞ്ച് കൊമ്പൻമാർ പ്രശ്നക്കാരണെന്നും അട്ടപ്പാടിയിലെ വനം വകുപ്പ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. അട്ടപ്പാടി ഷോളയൂരിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഊത്തുക്കുഴി ഊരിലെ ലക്ഷ്മണൻ (45) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ അഞ്ച് മണിക്കാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
വീടിന് പുറത്തിറങ്ങിയപ്പോഴാണ് ലക്ഷ്മണനെ കാട്ടാന ആക്രമിച്ചത്. അട്ടപ്പാടിയിൽ നാല് മാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ നാലാമത്തെ ആളാണ് കൊല്ലപ്പെടുന്നത്. ഒരു വീട്ടമ്മ ഉൾപ്പെടെ നാല് പേരെയാണ് നാല് മാസത്തിനിടെ കാട്ടാന കൊലപ്പെടുത്തിയത്. പുലർച്ചെ അഞ്ച് മണക്ക് വീടിന് പുറത്തിറങ്ങിയ ലക്ഷ്മണനെ കാട്ടാന അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...