ഇടുക്കി: മൂന്നാറിൽ പടയപ്പയുടെ പരാക്രമം തുടരുന്നു. വായ്പ വാങ്ങി വിളവിറക്കിയ കൃഷികൾ പടയപ്പ നശിപ്പിച്ചു. മൂന്നാർ സൈലൻ്റ് വാലിയിലാണ് സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ പത്ത് ദിവസങ്ങളായി ചെണ്ടുവര, കുണ്ടള എന്നീ സ്ഥലങ്ങളിൽ ചുറ്റി തിരിഞ്ഞിരുന്ന പടയപ്പ കഴിഞ്ഞ ദിവസമാണ് സൈലൻ്റ് വാലി എസ്റ്റേറ്റിലെ ജനവാസ മേഖലയിൽ എത്തിയത്. സൈലൻറ് വാലി രണ്ടാം ഡിവിഷനിൽ എത്തിയ പടയപ്പ അവിടെയുള്ള കൃഷികൾ നശിപ്പിച്ചു.  സൈലൻ്റ് വാലി സ്വദേശി ഭാസ്ക്കരൻ്റെ പച്ചക്കറി കൃഷിയാണ് കാട്ടു കൊമ്പൻ നശിപ്പിച്ചത്. വായ്പ വാങ്ങിയ പണം ഉപയോഗിച്ചായിരുന്നു ഭാസ്കരൻ കൃഷി ഇറക്കിയത്. വിളവെടുക്കാനിരിക്കവെ ആയിരുന്നു പടയപ്പയുടെ പരാക്രമം. 


ALSO READ: സംസ്ഥാനത്ത് പെരുമഴക്കാലം; ഇന്ന് 2 ജില്ലകളിൽ റെഡ് അലർട്ട്, നാളെയും മഴ കനക്കും


പഞ്ചായത്തിൽ നിന്നും ലഭിച്ച ക്യാരറ്റ്, കാബേജ് എന്നിവയുടെ വിത്ത് ഉപയോഗിച്ചാണ് കൃഷിയിറക്കിയത്. കൃഷിയുടെ ആവശ്യാനുസരണം പരിചയമുള്ള വ്യക്തിയിൽ നിന്നും പതിനായിരം വായ്പ വാങ്ങുകയും ചെയ്തു. വിളവ് ലഭിച്ച ശേഷം പണം നൽകാമെന്ന വ്യവസ്ഥയിലാണ് പണം വാങ്ങിയത്. എന്നാൽ നശിച്ചതോടെ ഈ പണം നൽകാനാവാത്ത അവസ്ഥയിലാണ് ഭാസ്കരൻ. 2500 ഓളം കാബേജുകളാണ് നശിച്ചത്. കൃഷിയും പണവും നടത്തിലായതോടെ വനം വകുപ്പ് ഉചിതമായ നടപടികൾ സ്വീകരിക്കണം എന്നുള്ളതാണ് ഭാസ്കരൻ്റെ ആവശ്യം. പുലർച്ചെ മൂന്നു മണിയോടെ എത്തിയ പടയപ്പ രാവിലെ ഏഴ് മണിയോടെയാണ് ജനവാസ മേഖലയിൽ നിന്നും മടങ്ങിയത്. പടയപ്പ കക്ഷികൾ നശിപ്പിക്കുന്നത് പതിവായതോടെ പച്ചക്കറി കൃഷി ചെയ്യുന്ന തൊഴിലാളികൾ ആശങ്കയിലാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.