Padayappa: മൂന്നാറിൽ വീണ്ടും കാട്ടുകൊമ്പൻ പടയപ്പ ഇറങ്ങി; പ്രദേശവാസികൾ ആശങ്കയിൽ
Padayappa spotted again in Munnar: മഴക്കാലം ആരംഭിച്ചിട്ടും കാട്ടുകൊമ്പൻ പടയപ്പ മൂന്നാറിലെ ജനവാസ മേഖലയിൽ നിന്നും പിൻവാങ്ങാതിരിക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
ഇടുക്കി: മൂന്നാറിൽ വീണ്ടും കാട്ടുകൊമ്പൻ പടയപ്പ ഇറങ്ങി. മൂന്നാർ ചെണ്ടുവര എസ്റ്റേറ്റ് ലോവർ ഡിവിഷനിലാണ് കാട്ടാന എത്തിയത്. ദിവസങ്ങൾക്ക് മുമ്പ് മറയൂർ മേഖലയിലൂടെയായിരുന്നു പടയപ്പ ചുറ്റിത്തിരിഞ്ഞിരുന്നത്. ഇവിടെ നിന്ന് കാട്ടുകൊമ്പൻ വീണ്ടും മൂന്നാർ മേഖലയിലേക്ക് എത്തുകയായിരുന്നു.
മഴക്കാലം ആരംഭിച്ചിട്ടും കാട്ടുകൊമ്പൻ പടയപ്പ മൂന്നാറിലെ ജനവാസ മേഖലയിൽ നിന്നും പിൻവാങ്ങുന്നില്ല. മറയൂർ മേഖലയിലൂടെ ചുറ്റിത്തിരിഞ്ഞിരുന്ന കാട്ടുകൊമ്പൻ തിരികെ മൂന്നാർ മേഖലയിലേക്ക് എത്തിയത് പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ആന ചെണ്ടുവര എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ ഇറങ്ങിയത്. ജനവാസമേഖലയിലൂടെ ഏറെ നേരം ചുറ്റിത്തിരിഞ്ഞ കാട്ടാന പിന്നീട് എസ്റ്റേറ്റ് റോഡിൽ ഇറങ്ങി. തൊഴിലാളി ലയങ്ങളോട് ചേർന്ന് കൃഷിയിറക്കിയിരുന്ന പച്ചക്കറികൾ ഭക്ഷിച്ചു.
ALSO READ: സ്കൂൾ പരിസരങ്ങളിൽ വ്യാപക പരിശോധന; നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
മാട്ടുപ്പെട്ടി, കന്നിമല, കല്ലാർ മേഖലകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന പടയപ്പ മെയ് അവസാനത്തോടെയായിരുന്നു മറയൂർ മേഖലയിലേക്ക് പിൻവാങ്ങിയത്. നേരത്തെ, പടയപ്പ തീറ്റ തേടി കല്ലാറിലെ പഞ്ചായത്ത് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ സ്ഥിരമായി എത്തിയിരുന്നു. ഇവിടെ നിന്ന് ആന പച്ചക്കറി മാലിന്യത്തോടൊപ്പം പ്ലാസ്റ്റിക് തിന്നുന്നതായും വാർത്തകൾ പ്രചരിച്ചിരുന്നു. മഴക്കാലമായിട്ടും ആന ജനവാസ മേഖലയിൽ നിന്ന് പിൻവാങ്ങാത്തതിൽ ആളുകൾക്കിടയിൽ ആശങ്കയുണ്ട്.
മലയാറ്റൂർ ആറാട്ട് കടവിൽ കാട്ടാനക്കൂട്ടം ഇറങ്ങി; ക്ഷേത്രത്തിന്റെ ചുറ്റുമതിൽ തകർത്തു
മലയാറ്റൂർ ആറാട്ട് കടവിൽ കാട്ടാനയിറങ്ങി നാശനഷ്ടം വരുത്തി. ആറാട്ട് ദുർഗാദേവി ക്ഷേത്രത്തിലാണ് നാശനഷ്ടം വരുത്തിയത്. ആനക്കൂട്ടം ക്ഷേത്രത്തിന്റെ ചുറ്റുമതിൽ തകർത്തു. തെങ്ങുകൾ മറിച്ചിട്ടു. രാത്രിയിലാണ് ആന കൂട്ടം എത്തിയത്. പത്തോളം ആനകളാണ് ഉണ്ടായത്.
മാസങ്ങൾക്ക് മുമ്പും ആന കൂട്ടം ഇവിടെയെത്തി നാശനഷ്ടം വരുത്തിയിരുന്നു. അന്നും മതിൽ തകർത്തിരുന്നു. അതിന് ശേഷം പുതുക്കി പണിത മതിലാണ് രാത്രി എത്തിയ ആനക്കൂട്ടം നശിപ്പിച്ചത്. ജനവാസ മേഖലകൂടിയാണിത്. ഇവിടുത്തെ കാട്ടാനശല്യം ഇല്ലാതാക്കാൻ അധികൃതർ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കാട്ടാനശല്യം വർധിച്ചതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy