പാലക്കാട്: ജനങ്ങളെ ഭീതിയിലാഴ്ത്തി പിടി സെവൻ വീണ്ടും ജനവാസമേഖലയിൽ. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന ധോണിയിൽ വീടിന്റെ മതിൽ തകർത്തു. വയനാട്ടിൽ നിന്നുള്ള ദൗത്യസംഘം ഇന്ന് പാലക്കാട്ടെത്തും. വെള്ളിയോ ശനിയോ മയക്കുവെടി വച്ചേക്കുമെന്നാണ് വിവരം. അ‍ർദ്ധരാത്രി 12 മണിയോടെയാണ് ആന ജനവാസമേഖലയിൽ ഇറങ്ങിയത്. പിന്നീട് ഏറെ നേരം ഭീതി പടർത്തി ആന ജനവാസമേഖലയിൽ തന്നെ തുടർന്നു. നാട്ടുകാരും വനംവകുപ്പ് ഉദ്യോ​ഗസ്ഥരും ചേർന്നാണ് പിന്നീട് ആനയെ കാടുകയറ്റിയത്. അതേസമയം അധികാരികൾ വേണ്ട നടപടി സ്വീകരിക്കാതിരുന്നാൽ പ്രക്ഷോഭത്തിന് തയാരാെടുക്കുകയാണ് നാട്ടുകാർ. തിങ്കളാഴ്ച മുതലാണ് ജനകീയ പ്രക്ഷോഭം.


COMMERCIAL BREAK
SCROLL TO CONTINUE READING

Wild elephant: ധോണിയിൽ ഭീതിവിതച്ച് പിടി7; പട്രോളിങ് നടത്തി ദൗത്യസംഘം, മയക്കുവെടിവച്ച് പിടികൂടാൻ നീക്കം


പാലക്കാട്: ജനങ്ങളെ ഭീതിയിലാഴ്ത്തി ധോണിയിൽ കാട്ടാന. പി.ടി.7 എന്ന കാട്ടാന ജനവാസ മേഖലയിലിറങ്ങി വ്യാപകമായി കൃഷിനശിപ്പിക്കുകയാണ്. കഴിഞ്ഞദിവസങ്ങളിൽ കൊമ്പനാനയ്ക്കും പിടിയാനയ്ക്കുമൊപ്പമാണ് പി.ടി.7 ജനവാസമേഖലയിൽ ഇറങ്ങിയത്. എന്നാൽ, ഇപ്പോൾ ആന ഒറ്റയ്ക്കാണ് സഞ്ചരിക്കുന്നതെന്നാണ് വനപാലകർ പറയുന്നത്.


പി.ടി7 ഒറ്റയ്ക്കായത് മയക്കുവെടി വെക്കുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. ആനയിറങ്ങുന്ന വഴികളിൽ രാത്രി ദൗത്യസംഘം പട്രോളിങ് നടത്തുന്നുണ്ട്. വയനാട്ടിൽനിന്ന്‌ ഡോക്ടറടക്കമുള്ള വിദഗ്ധസംഘം എത്തിയാൽ പി.ടി.7 നെ പിടിക്കാനുള്ള നടപടി ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. മുത്തങ്ങയിലേക്കുപോയ ദ്രുതപ്രതികരണ സേന ഉടൻതന്നെ ധോണിയിലേക്ക് മടങ്ങിയെത്തുമെന്ന് വനംവകുപ്പധികൃതർ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.