വീണ്ടും പടയപ്പ ആക്രമണം; സൈലന്റ് വാലി എസ്റ്റേറ്റിൽ റേഷൻ കട തകർത്തു
കഴിഞ്ഞദിവസം ലോക്കാട് എസ്റ്റേറ്റിലും പടയപ്പ അരിക്കട തകർക്കുകയും മൂന്ന് ചാക്ക് അരി അകത്താക്കി മടങ്ങുകയും ചെയ്തിരുന്നു..
ഇടുക്കി: സൈലന്റ് വാലി എസ്റ്റേറ്റിൽ വീണ്ടും പടയപ്പയുടെ ആക്രമണം. റേഷൻ കട തകർത്തു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സൈലന്റ് വാലി എസ്റ്റേറ്റിലെ സെക്കൻഡ് ഡിവിഷനിൽ പടയപ്പ എത്തിയത്. ആന എസ്റ്റേറ്റിൽ എത്തിയത് മനസ്സിലാക്കിയ തോട്ടം തൊഴിലാളികൾ അരിക്കട സംരക്ഷിക്കുന്നതിനായി കടയുടെ അടുത്ത് എത്തിയെങ്കിലും പടയപ്പ അതിനുമുമ്പ് തന്നെ കടയുടെ പിൻഭാഗത്ത് എത്തിയിരുന്നു. കടയുടെ മേൽക്കൂര ആന നിമിഷനേരത്തിനുള്ളിൽ പൊളിച്ചു.
നിരവധി തവണ എസ്റ്റേറ്റ് മേഖലയിൽ എത്തിയ പടയപ്പ തോട്ടം തൊഴിലാളികൾക്കായി വിതരണം നടത്തേണ്ട അരിയും സമീപത്ത് തൊഴിലാളികൾ കൃഷി ചെയ്തിരിക്കുന്ന പച്ചക്കറിയടക്കം അകത്താക്കിയാണ് മടങ്ങുന്നത്. അരിയും കൃഷിയുമടക്കം നശിപ്പിക്കുന്നത് ഒഴിവാക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
Kerala rain alerts: വീണ്ടും ന്യൂനമർദ്ദം; കേരളത്തിൽ അടുത്ത 5 ദിവസം മഴ തന്നെ
തിരുവനന്തപുരം: തിങ്കളാഴ്ചയോടെ പടിഞ്ഞാറന്‍ രാജസ്ഥാനില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങല്‍ ആരംഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്ക് പടിഞ്ഞാറൻ ഇന്ത്യക്ക് മുകളിൽ അതി മർദ്ദ മേഖല പതിയെ രൂപപ്പെടുന്നത്തിന്റെ ഫലമായി തെക്ക് പടിഞ്ഞാറൻ രാജസ്ഥാനിൽ വരണ്ട കാലാവസ്ഥ തുടരുകയാണ്. തെക്ക് പടിഞ്ഞാറൻ ബീഹാറിനു മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്.
സെപ്റ്റംബർ 29 ഓടെ വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ വടക്കൻ ആൻഡമാൻ കടലിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. തുടർന്ന് പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴ തുടരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...