Wild Gaur Attack: താമരശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണം; സംസാരശേഷിയില്ലാത്ത യുവാവിന് ഗുരുതര പരിക്ക്
Wild Gaur Attack In Thamarassery: കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരന്റെ മകൻ റിജേഷിന് (35) ആണ് പരിക്കേറ്റത്. സംസാരശേഷിയില്ലാത്ത റിജേഷ് റബർ ടാപ്പിങ്ങിന് പോയപ്പോഴാണ് കാട്ടുപോത്ത് ആക്രമിച്ചത്.
കോഴിക്കോട്: താമരശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ റബർ ടാപ്പിങ് തൊഴിലാളിക്ക് ഗുരുതര പരിക്ക്. കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരന്റെ മകൻ റിജേഷിന് (35) ആണ് പരിക്കേറ്റത്. സംസാരശേഷിയില്ലാത്ത റിജേഷ് രാവിലെ അച്ഛനൊപ്പമാണ് റബർ ടാപ്പിങ്ങിന് പോയത്.
രാവിലെ എട്ട് മണിയോടെ ടാപ്പിങ് ജോലി ചെയ്തുകൊണ്ടിരിക്കേയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ റിജേഷിനെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ALSO READ: Arikomban: അരിക്കൊമ്പൻ കമ്പം ടൗണിൽ; ജനവാസ മേഖലയിൽ നിന്ന് തുരത്താൻ ശ്രമിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ
കാട്ടുപോത്തിന്റെ ആക്രമണത്തിൽ റിജേഷിന്റെ തലയ്ക്കും വയറിനും പരിക്കേറ്റു. റിജേഷിന് സംസാര ശേഷിയില്ലാത്തതിനാൽ കാട്ടുപോത്ത് ആക്രമിച്ചത് ആദ്യം പിതാവ് അറിഞ്ഞില്ല. പിന്നീട് തിരിഞ്ഞ് നോക്കിയപ്പോൾ മകൻ വീണുകിടക്കുന്നതായി കാണുകയായിരുന്നു.
കാട്ടുപന്നിയുടെ ആക്രമണം പതിവായ മേഖലയാണിതെന്നും കാട്ടുപോത്തിനെ മുൻപ് ഇവിടെ കണ്ടിട്ടില്ലെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. റിജേഷിന് ശരീരത്തിന് പുറത്ത് കാര്യമായ പരിക്കില്ലെങ്കിലും ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...