മുംബൈ:  നാല്‍പത്തിയൊന്ന് നാള്‍ വ്രതമെടുത്ത് താന്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി. കേരളത്തിലെ സ്ത്രീ സംഘടനകളുടെ സഹായത്തോടെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ സമരം നടത്തുമെന്നും വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഇടപെടണമെന്നും അവർ  പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

 സ്ത്രീകളുടെ ക്ഷേത്രങ്ങളിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് ഉരുണ്ട് കളിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ അവർ    ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡുമായി അടുത്തമാസം ചര്‍ച്ച ചെയ്യുമെന്നും  കൂട്ടി ചേർത്തു . ശബരിമലയില്‍ സ്ത്രീകളെ അകറ്റി നിര്‍ത്തുന്നത് ലിംഗവിവേചനവും, നിയമവിരുദ്ധമാണ്. സ്ത്രീ ശുദ്ധിയുടെ അളവുകോല്‍ ആര്‍ത്തവമാണെന്ന വാദത്തോട് യോജിക്കുന്നില്ലെന്നും പറഞ്ഞ അവർ മഹാരാഷ്ട്രയിലെ ഹാജി അലി ദര്‍ഗയിലും  സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്‍കണമെന്നും  ആവശ്യപ്പെട്ടിട്ടുണ്ട് ഭൂമാതാ രണ്‍രംഗിണി ബ്രിഗേഡ് നേതാവാണ് തൃപ്തി ദേശായി. ശനി ശിംഘ്‌നപൂര്‍ ക്ഷേത്രത്തിലും ത്രൈയംബകേശ്വര്‍ ക്ഷേത്രത്തിലും സ്ത്രീ പ്രവേശനം സാധ്യമായത് സാമൂഹിക പ്രവര്‍ത്തകയായ തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്നായിരുന്നു. 


അതെ സമയം  ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള രണ്ട് സംഘടനകള്‍ കൂടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട് . സ്ത്രീകള്‍ക്കുള്ള വിലക്ക് മതാചാരപ്രകാരമുള്ളതല്ലെന്നും ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടി സ്വാമി ഭൂമാനന്ദ തീര്‍ത്ഥയുടെ ഹിന്ദു നവോത്ഥാന പ്രതിഷ്ഠ, നാരായണാശ്രമ തപോവനം എന്നീ സംഘടകളാണ് സുപ്രീം കോടതിയിലുള്ള കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയത്.